*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

ഹരിഹര സുതനായ മണികണ്ഠൻ കലികാലദുരിതങ്ങളകറ്റി നമ്മുടെ രക്ഷിതാവായി ശബരിമലയിൽ കുടികൊള്ളുന്നു.
മഹിഷിയാകുന്ന അധർമ്മത്തെ നിഗ്രഹിച്ച് മാളികപ്പുറത്തമ്മയെന്ന ധർമ്മത്തെ പുന:സൃഷ്ടിച്ച ധർമ്മശാസ്താവ്, സർവ്വ ചരാചര സംരക്ഷകനാണ്. മതസാഹോദര്യത്തിന്റെ പ്രതീകമാണ് ശബരിമല. 
മണികണ്ഠനോടൊപ്പം കളരിവിദ്യ പഠിച്ച ഉറ്റസുഹൃത്തായിരുന്നു സെബാസ്റ്റ്യനച്ചൻ. അതുകൊണ്ടുതന്നെയാകണം അയ്യപ്പന്റെ ശക്തി വിശേഷം സെബാസ്റ്റ്യനച്ചനും പകർന്നു കിട്ടിയത്. രോഗത്താൽ വലഞ്ഞ നിരവധി പേരുടെ തലയിൽ കൈതൊട്ടു പ്രാർത്ഥിച്ച് രോഗം മാറ്റിയിരുന്നു.  അർത്തുങ്കൽ പള്ളിയിൽ വാണരുളുന്ന അച്ചനെ സ്നേഹപൂർവ്വം ഭക്തർ വെളുത്തച്ഛൻ എന്ന് വിളിച്ചിരുന്നു.  വാവരുടെ ശക്തി വിശേഷവും മറിച്ചല്ല. 
പന്തളം രാജാവിനാൽ നിർമ്മിതമായ വലിയ കോയിക്കൽ ധർമ്മ ശാസ്താക്ഷേത്രം പന്തളം കൊട്ടാരത്തിനു സമീപമാണ്.  പന്തളമന്നൻ മണികണ്ഠന് വാത്സല്യപൂർവ്വം നൽകിയ ആടയാഭരണങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഈ കൊട്ടാരത്തിലാണ്. എല്ലാ മകരവിളക്കു മഹോത്സവത്തോടനുബന്ധിച്ചും; പന്തളം കൊട്ടാരത്തിൽ നിന്നും തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര വ്രതാനുഷ്ഠാനങ്ങളോടെ വളരെ ആവേശകരമായി ഭക്തിപൂർവ്വം നടത്തപ്പെടുന്നു.

*സ്വാമിയേ ശരണമയ്യപ്പാ…*

*സുജ കോക്കാട്*