*വൃശ്ചിക പുലരികൾ കലിയുഗവരദ ദർശന പുണ്യം*

*ശരണാഗതൻ*

സ്വാമീ ശരണം
ശരണമെന്നയ്യപ്പാ
ശരണാഗതിയായ്
നമനം നിത്യം

ഹരിഹര തനയാ
ഹരനേ പൊരുളേ
തത്ത്വജ്ഞാനമിതു
നമ്മുടെ ലോകം!

ആദിയും അന്തവും
അഭയ വരദാ,
കൃപയാൽ കൃത്യം
കരുതുക നിത്യം.

കർമ്മ പന്ഥാവിതു
നന്മയിലമരാൻ
ഭക്താമനസോടെന്നും
നമസ്ക്കരിപ്പൂ!

ഭൂമാതിന്നുടൽ
തളരുന്നേരം
അഭയം നൽകും
ഭൂതനാഥാ ശരണം!

സ്വാമീ ശരണം
ശരണമെന്നയ്യപ്പാ
ശരണാഗതിയായ്
നമനം നിത്യം

*അയ്യപ്പന്റെ ചിത്രവും ഭക്തിഗാനവും* *പാദാരവിന്ദങ്ങളിൽ*
*സമർപ്പണം ചെയ്ത്  ഈ പരമ്പര ഇവിടെ അവസാനിപ്പിക്കുന്നു.*

*നന്ദി,  നമസ്കാരം*

*സ്വാമിയേ ശരണമയ്യപ്പാ…*

 
*കുമാരി. സുജ കോക്കാട്*