ചെന്നിത്തലയുടെ യാത്രക്ക് ആദരാഞ്ജലിയുമായി കോണ്‍ഗ്രസ് മുഖപത്രം

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കേരളയാത്രക്ക് ‘‍ അര്‍പ്പിച്ച് കോണ്‍ഗ്രസ് മുഖപത്രം ‘ വീക്ഷണം’. യാത്രയുടെ ഉദ്ഘാടനാര്‍ഥമിറക്കിയ ബഹുവര്‍ണ സപ്ലിമെന്റിലൂടെയാണ് വീക്ഷണത്തിന്റെ ആദരാജ്ഞലി.

ചെന്നിത്തല മുതല്‍ ഹൈദരലി ശിഹാബ്തങ്ങള്‍, മുല്ലപ്പള്ളിരാമചന്ദ്രന്‍, പി കെ കുഞ്ഞാലിക്കുട്ടി, എന്നിവരുടെ ഫോടോകള്‍ നിരത്തിയാണ് ആദരാജ്ഞലി എന്ന് ചേര്‍ത്തിരിക്കുന്നത്. വലിപ്പചെറുപ്പമില്ലാതെ യുഡിഎഫിലെ ചെറുതും വലുതുമായ എല്ലാകക്ഷി നേതാക്കളുടെയും പടം ചേര്‍ത്ത് ആദരാജ്ഞലി നേരുന്നതില്‍ വിവേചനം കാട്ടാതിരിക്കാന്‍ ശ്രദ്ധകാട്ടിയെന്നത് ശ്രദ്ധേയം.

ഞായറാഴ്ചത്തെ വീക്ഷണത്തിന്റെ അവസാനപേജിലാണ് അര്‍ഥഗര്‍ഭമായ വിധത്തിലുള്ള പരാമര്‍ശം. യാത്ര പരാജയമാകുമെന്നതിനാല്‍ ദീര്‍ഘദര്‍ശനം ചെയ്തിട്ട ശീര്‍ഷകമെന്ന സംസാരം സോഷ്യല്‍ മീഡിയയിലുണ്ട്‌