കല്ലമ്പലം ബസപകടം: ഒന്‍പതുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍
തിരുവനന്തപുരം: കല്ലമ്പലത്ത് കെ എസ് ആര്‍ ടി സി ബസും മിനിവാനും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. പരിക്കേറ്റ ഒന്‍പതുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലപ്പുഴ സ്വദേശി മുനീര്‍ (41) ആണ് മരിച്ചത്. വില്യം (63) നാഗര്‍കോവില്‍, സജിന (45)ചാത്തന്നൂര്‍, യൂജിന്‍ (48)ചവറ, അനീഷ് (29)പുന്നപ്ര, സരളാമണിയമ്മ (67) ആറ്റിങ്ങല്‍, മീരാസാഹിബ് (62)രാമനാട്, മീരാന്‍ മെഹബൂബ് (65) രാമനാഥപുരം, ജയകുമാര്‍ (47)തിരുനെല്‍വേലി, ആന്‍റണി (34)കുളച്ചല്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പകല്‍ പന്ത്രണ്ടോടെ കല്ലമ്പലം ആഴാംകോണത്താണ് അപകടം. മരിച്ച മുനീറിന്‍റെ മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.