മോഹൻ ” ലാൽ എന്ന പേര് അന്വർത്ഥമാക്കും വിധം മലയാളികളെ മോഹിപ്പിച്ച നടന വിസ്മയം . അണിഞ്ഞ വേഷങ്ങളിലൊന്നും “നിങ്ങളെ ഞങ്ങൾക്കിഷ്ടപ്പെടാതിരിക്കാനാവില്ല ലാലേട്ടാ ” എന്ന് മലയാളികളെ കൊണ്ട് പറയിപ്പിച്ച് നടനത്തിന്റെ കൊടുമുടി കയറി ചക്രവർത്തി ക സേര വലിച്ചിട്ടിരിക്കുന്നത് ഓരോ മലയാളികളുടെയും ഹൃദയത്തിനകത്താണ് . തിരനോട്ടത്തിലൂടെ അരങ്ങേറി മഞ്ഞിൽ വിരിഞ്ഞ പൂക്കളിലെ വില്ലനിൽ നിന്ന് നായക നടനെന്ന ഗ്രാഫിലേക്കുള്ള കുതിപ്പ് – വിൻസെന്റെ ഗോമസ് , സാഗർ ഏലിയാസ് ജാക്കി എന്നീ വേഷ പകർച്ചകളിലൂടെ മലയാളി പ്രേക്ഷകർ ചൂടിച്ച സൂപ്പർ താര കിരീടത്തിന് മാറ്റ് കൂടുന്നേയുള്ളൂ ഈ 41ാം വർഷത്തിലും . കീരീടത്തിലെ സേതുമാധവനായും നാടോടിക്കാറ്റിലെ ദാസനായും കിലുക്കത്തിലെ ജോജിയായും വാനപ്രസ്ഥത്തിലെ കുഞ്ഞിക്കുട്ടനായും സ്ഫടികത്തിലെ ആടു തോമയായും തേൻമാവിൻ കൊമ്പത്തിലെ മാണിക്യനായും ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനായും ഭരതത്തിലെ ഗോപിനാഥനായും സദയത്തിലെ സത്യനാഥനായും തുവാന തുമ്പികളിലെ ജയകൃഷനായും നിറഞ്ഞാടിയ വേഷ പകർച്ചകൾ – റിലീസിനു ഒരുങ്ങി നിൽക്കുന്ന മഹാവിസ്മയം മരക്കാറിലൂടെ ഇന്നും പടയോട്ടം തുടരുന്നു ആ അതുല്യ പ്രതിഭ . ആയിരം വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ഇതിഹാസ നടനത്തിന് ഇന്ന് പിറന്നാൾ . മോഹൻലാൽ എന്ന വിസ്മയ നടനം മലയാളത്തിന്റ പ്രിയ നടന് , നമ്മുടെ ലാലേട്ടന് ടീം trulies ൻ്റെ ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ 🙏🙏🙏