റോസാരിയോയുടെ തെരുവോരങ്ങളെ നിങ്ങളിന്നാർപ്പുവിളിക്കുക. മിശിഹയുടെ പദ ചലനങ്ങള്‍ ലോകത്തിന് മുമ്പേ ഹൃദയത്തോട് ചേര്‍ത്തുവച്ച നാടേ നിങ്ങൾക്കിന്നാഘോഷ ദിനം . അർജന്റീനയുടെ കപ്പിത്താൻ കാനറിപ്പടകൾക്ക് മേൽ വിജയക്കൊടി പാറിച്ചിരിക്കുന്നു. മെസി കപ്പുയര്‍ത്തുന്നതും റൊസാരിയോയിലെ തെരുവുകളിലേക്ക് തിരിച്ചെത്തുന്നതും കാത്തിരുന്ന ഗ്രാമമേ , അവൻ വരുന്നുണ്ട് . നിങ്ങളുടെ അത്ഭുത ബാലൻ ഫുട്ബോൾ ലോകത്തെ മിശിഹ ലയണൽ ആൻഡ്രെസ് മെസ്സി. നീലയും വെള്ളയും വർണ്ണങ്ങളിഞ്ഞ് അയാൾ വിണ്ണിലേക്ക് കൈകളുയർത്തിയപ്പോൾ വിണ്ണിലെ ഗ്യാലറിയിൽ നിന്ന് നക്ഷത്രങ്ങൾക്ക് അനുഗ്രഹവർഷങ്ങൾ ചൊരിയാതിരിക്കാനായില്ല.. കാരണം അയാൾ മിശിഹായാണ് … ഫുട്ബോൾ ലോകത്തിലെ മിശിഹ… വീണിടത്ത് നിന്ന് ഉയിർത്തെഴുന്നേൽക്കാൻ ജീവിതത്തിലുടനീളം പഠിപ്പിച്ച മിശിഹ, വീഴ്‌ചകളുണ്ടാകുമെന്ന തിരിച്ചറിവിലേക്ക് നയിച്ച മിശിഹ…അസാധ്യമെന്ന് തോന്നുന്നിടത്ത് നിന്നെല്ലാം തന്റെ ക്ലബ്ബായ ബാഴ്‌സലോണയെയും അർജന്റീനയെയും തിരിച്ചുകൊണ്ടുവന്ന മിശിഹ. 1കാലവും ചരിത്രവും അയാളോട്
നീതി കാട്ടിയിരിക്കുന്നു