പ്രമുഖ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും, കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ റേഡിയോ ജോക്കിയും ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയുമൊക്കെയായി പ്രശസ്തയായ അനന്യ അലക്സിന്റെ തിരോധാനം ആർക്കും വിശ്വസിക്കാൻ കഴിയാത്ത ഒന്നായിരുന്നു. കൊല്ലം പെരുമൺ സ്വദേശിനിയായ അനന്യയുടെ പ്രായം വെറും 28 വയസ്സ് മാത്രമായിരുന്നു. റേഡിയോ ജോക്കിയായി മാത്രമല്ല അവതാരകയായും , രാഷ്ട്രീയ പ്രവർത്തകയായും തിളങ്ങിയിരുന്നു അനന്യ. ട്രാൻസ്ജെൻഡറുകൾ നേരിടുന്ന പ്രശ്നങ്ങൾ സമൂഹത്തിലെ മുഖ്യധാരയിൽ എത്തിക്കാൻ അനന്യ ശ്രമിച്ചിരുന്നു. മാത്രമല്ല അവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നതിനെതിരെയും അനന്യ ശക്തമായി പ്രതികരിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒന്നാകെ കണ്ണീർ പടർത്തുന്നത്, അനന്യ യുടെ അവസാന നിമിഷങ്ങൾ ആണ്. മരിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പ് തന്റെ വിഷമങ്ങളും, താൻ അനുഭവിക്കുന്ന തീരാവേദനയും, ഒപ്പം താൻ അകപ്പെട്ട ചതിക്കുഴികളെയും പറ്റി ഓർത്തോർത്ത് വിതുമ്പുകയാണ് അനന്യ. ട്രാൻസ്ജെൻഡർ വുമൺ ഹെൽദി സാധിയയുടെ യൂട്യൂബ് അക്കൗണ്ടിലൂടെയാണ് അനന്യയുടെ വെളിപ്പെടുത്തലുകൾ. വളരെ വിഷാദ ഭാവത്തിൽ, ഒരുപാട് നൊമ്പരങ്ങൾ പേറിയാണ് അനന്യ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. അനന്യ പറയുന്നത് ഇങ്ങനെ.” മനസ്സുകൊണ്ട് പെണ്ണാകാൻ ആഗ്രഹിച്ചത് പോലെ തന്നെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു ശരീരം കൊണ്ടും ഒരു പെണ്ണ് ആകണം എന്നത്. അതിനായി താൻ കൂട്ടി വച്ചിരുന്ന സമ്പാദ്യം മുഴുവൻ ചിലവഴിച്ചു. റീനൽ മെഡ്സിറ്റിയിലെ ഡോക്ടർ അർജുൻ അശോകന്റെ നേതൃത്വത്തിൽ നടത്തിയ വളരെ വിജയകരമായി പൂർത്തിയാക്കേണ്ട തന്റെ ലിംഗമാറ്റ ശസ്ത്രക്രിയ അതീവ പരാജയം ആക്കി തന്നു ഈ ഡോക്ടർ. കഴിവുറ്റ ഡോക്ടറാണെന്ന് തരത്തിലുള്ള നിരവധി അവകാശവാദങ്ങൾ ഉന്നയിച്ചതിന് ശേഷമാണ് ഇത്തരമൊരു വൈകൃതം തന്റെ ശരീരത്തിനുമേൽ കാണിച്ചത്. വജൈന എന്ന് വിളിക്കാൻ പോലും പറ്റാത്ത മാംസപിണ്ഡം, കീറിമുറിച്ച് വെട്ടിപ്പിളർന്ന അവസ്ഥയിൽ ആക്കി തന്നു തന്റെ സ്വകാര്യ അവയവം. അസഹനീയമായ വേദനയോടൊപ്പം, ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാത്ത അവസ്ഥ. ദിവസവും എട്ടു മുതൽ 12 പാടുകളാണ് വേണ്ടത്. രക്തം വാർന്നു വാർന്നു പോകുന്ന അവസ്ഥ. കഴിഞ്ഞ 13 മാസങ്ങളായി താൻ ഈ വേദനയിലൂടെ കടന്നുപോവുകയാണ്. പാഡില്ലാതെ നിൽക്കാനോ കിടക്കാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥ. കുനിയാനോ, ചുമക്കാനോ, ശ്വാസം എടുക്കാനോ ഒന്ന് കരയാൻ പോലും പറ്റാത്ത അവസ്ഥയിൽ, തീ തിന്നുന്ന വേദന അനുഭവിക്കുകയാണ് താൻ. വയറിന് രണ്ടുവശവും വെട്ടിപ്പിളർന്നു വെച്ചിരിക്കുകയാണ്. ശാരീരിക അവസ്ഥ വളരെ മോശമാണ്. ഒപ്പം മാനസികാവസ്ഥ അതിലേറെ അസ്വസ്ഥം. മേക്കപ്പ് ആർട്ടിസ്റ്റ് ആയ തനിക്ക് കുനിഞ്ഞു നിന്ന് ജോലി ചെയ്യാൻ പോലും സാധിക്കുന്നില്ല. കൊറോണക്കാലം ആയതു മുതൽ ജോലിയുമില്ല. ചുരുക്കിപ്പറഞ്ഞാൽ ഒരു കവർ പാഡ് പോയിട്ട്, വിശപ്പടക്കാൻ വേണ്ടി കുറച്ച് അരി വാങ്ങാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയായി മാറി. വജൈനയിൽ നിന്നും മാംസപിണ്ഡങ്ങൾ പുറന്തള്ളി നിൽക്കുകയും, രക്തത്തോടൊപ്പം മറ്റൊരുതരം സ്രവവും സ്രെവിക്കുന്നുണ്ട്. സ്വകാര്യ അവയവം വൃത്തിയാക്കാനോ, അത് വൃത്തിയോടെ സൂക്ഷിക്കാനും സാധിക്കുന്നില്ല. കാരണം അത്രയേറെ അമാനുഷികമായി ആ അവയവത്തെ കീറിമുറിച്ചിരിക്കുന്നു, ഇതിനെ ഒരിക്കലും വജൈന എന്നു വിളിക്കാൻ കൂടി സാധിക്കില്ല. സംസാരിക്കുമ്പോൾ അസഹനീയമായ വയറുവേദന മൂലം വയറു പൊത്തിപ്പിടിച്ച് ആണ് താൻ സംസാരിക്കുന്നത്, ഒപ്പം ശ്വാസംമുട്ടലും ഉണ്ട്. തന്നോടു കാണിച്ച ക്രൂരതയിൽ മനസ്സാന്നിധ്യം നഷ്ടപ്പെട്ട് പലപ്പോഴും ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയെങ്കിലും, താൻ ഒരു ശക്തയായ സ്ത്രീ ആണെന്നും ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണെന്നും അതുകൊണ്ട് തനിക്ക് ഇനിയും മുന്നോട്ടു ജീവിക്കണമെന്നും അനന്യ പറയുന്നു. ഒപ്പം ഇത് കാണുന്ന പ്രേക്ഷകർ തന്റെ ജീവിതം രക്ഷിക്കാനായി ഇത് റീ ഓപ്പറേറ്റ് ചെയ്യാനുള്ള എന്തെങ്കിലും ഒരു ചെറു സഹായം നൽകണമെന്നും അപേക്ഷിക്കുകയാണ് അനന്യ. മാത്രമല്ല ഈ ഹീന പ്രവർത്തിക്ക് എതിരെ പ്രതികരിക്കാൻ ആരും ഇല്ലാത്തതുകൊണ്ട് ക്ലബ് ഹൗസിൽ അനന്യയുടെ പ്രൊഫൈൽ പിക്ചറും ” ചതഞ്ഞരഞ്ഞ വജൈന എന്ന് വിളിക്കാൻ സാധിക്കാത്ത മാംസപിണ്ഡം ആണ്’. അനന്യയുടെ ഹൃദയഭേദകമായ ഈ വാക്കുകളും ദൃശ്യങ്ങളും കണ്ണീര് അടക്കാതെ കാണാൻ സാധിക്കില്ല. #ANANYA_KUMARI_ALEX #TRANSGENDER #DIED #SUICIDE #KERALA_STATE #RENAI_HOSPITAL #KOCH