https://www.youtube.com/watch?v=Xhyhcr72HFE&t=65s

മുംബൈ: സ്വന്തമായി നിർമിച്ച ഹെലികോപ്റ്ററിന്റെ പരീക്ഷണ പറക്കലിനിടെ യുവാവിന് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഫുൽസാവംഗി ഗ്രാമത്തിലെ 24കാരനായ ഷെയിഖ് ഇസ്മയിൽ ഷെയിഖ് ഇബ്രാഹിമാണ് അപകടത്തിൽ മരിച്ചത്. അന്തിമ പരീക്ഷണ പറക്കലിനിടെ ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് കഴുത്തിൽ തുളച്ചുകയറുകയായിരുന്നു. വരുന്ന സ്വാതന്ത്ര്യ ദിനത്തിൽ തന്റെ സ്വപ്ന പദ്ധതിയായിരുന്ന ഹെലികോപ്റ്റർ പൊതുജനങ്ങളെ കാണിക്കാനിരിക്കെയാണ് യുവാവിന്റെ വിയോഗം. എട്ടാം ക്ലാസിൽ പഠനം നിർത്തിയ ഇസ്മയിലിന് സഹോദരന്റെ ഗ്യാസ് വെൽഡിങ് കടയിലായിരുന്നു ജോലി. തന്റെ ഗ്രാമത്തിന് പ്രശസ്തി ലഭിക്കുന്നതായി വ്യത്യസ്തമായ എന്തെങ്കിലും നേട്ടങ്ങൾ കൈവരിക്കണമെന്ന ദൃഢനിശ്ചയമാണ് ഇസ്മയിലിനെ ഹെലികോപ്റ്റർ നിർമാണത്തിലേക്കെത്തിച്ചത്. യൂട്യൂബ് വീഡിയോകൾ കണ്ടാണ് ഹെലികോപ്റ്റർ നിർമാണം പഠിച്ചെടുത്തത്. ചെറു ഹെലികോപ്റ്ററിന്റെ വിവിധ പാർട്സുകൾ തരപ്പെടുത്തി നിർമാണം പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷത്തോളമെടുത്തു. #HelicopterAccident# Mumbai#dreams