മലയാളികളുടെ  പ്രിയപ്പെട്ട നാല് മണി വിഭവമാണ് പഴം പൊരി. പഴുത്ത ഏത്തപ്പഴം ഉപയോഗിച്ചാണ്‌ പഴം പൊരി ഉണ്ടാക്കുന്നത്. രുചികരമായ പഴം പൊരി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

  • പഴുത്ത ഏത്തപ്പഴം – 3 എണ്ണം
  • മൈദ – 1 കപ്പ്
  • അരിപ്പൊടി – 2 ടേബിൾ സ്പൂണ്‍
  • പഞ്ചസാര – 1 ടേബിൾ സ്പൂണ്‍
  • മഞ്ഞൾപ്പൊടി – ഒരു നുള്ള്
  • വെളിച്ചെണ്ണ – 2 കപ്പ്
  • വെള്ളം – 1/2 കപ്പ്
  • ഉപ്പ് – ഒരു നുള്ള്

3 പഴുത്ത ഏത്തപ്പഴം നീളത്തിൽ രണ്ടായി മുറിക്കുക.

ഒരു പാത്രത്തില്‍ മൈദ, അരിപ്പൊടി, മഞ്ഞൾപ്പൊടി, പഞ്ചസാര, ഉപ്പ്, വെള്ളം എന്നിവ ചേര്‍ത്തു മാവു പരുവത്തിൽ നന്നായി കുഴക്കുക.

ഇടത്തരം തീയില്‍, ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് തിളക്കുമ്പോൾ, മുറിച്ചു വെച്ച ഏത്തപ്പഴം മാവിൽ മുക്കി എണ്ണയിലിടുക.

ഇരു വശവും നന്നായി പൊരിഞ്ഞതിനു ശേഷം കോരിയെടുത്ത് എണ്ണ വാലാന്‍ വെയ്ക്കാം.

പഴം പൊരി തയ്യാർ.//..