ഗോൾസ്റ്റർഷെയറിൽ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ എംബസിയുടെ ചിലവിൽ നാട്ടിൽ എത്തിക്കാൻ സമീക്ഷ യുകെയുടെ
നിരന്തരമായ ഇടപെടൽമൂലം സാധിച്ചെടുക്കാൻ കഴിഞ്ഞു .

ഒരുപക്ഷെ ചരിത്രത്തിൽ ആദ്യമായാകും ഇന്ത്യൻ എംബസി മുഴുവൻ ചിലവുമെടുത്തുകൊണ്ട് മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ തക്കസമയത്തുള്ള സമീക്ഷയുടെ ഇടപെടൽ പ്രയോജനമായത് .ഇതിനു പിന്നിൽ മുഴുവൻ സമയവും പ്രവർത്തിച്ച സമീക്ഷ യുകെ നേതൃത്വത്തിന് നാട്ടിൽ നിന്നും അഭിനന്ദനങൾ . അപകട വാർത്ത അറിഞ്ഞതുമുതൽ ഈ വിഷയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ സമീക്ഷ നാഷണൽ സെക്രട്ടറിയും പ്രവർത്തകരും സജീവമായിരുന്നു . അപകടത്തിൽ പരുക്കേറ്റവരെ ഹോസ്പിറ്റലിൽ നിന്നും മാറ്റിയപ്പോൾ സമീക്ഷ ബ്രിസ്റ്റോൾ ബ്രാഞ്ച് സെക്രട്ടറി സഖാവ് ജാക്‌സൺ ജോസഫിന്റെ വീട്ടിൽ അവർക്കു താമസമൊരുക്കി . മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കാൻ വേണ്ട പ്രവർത്തനങ്ങൾക്കായി നോർക്ക മുൻ വൈസ് ചെയ്യർമാൻ സഖാവ് വരദരാജനുമായി സമീക്ഷ നേതൃത്വം ബന്ധപെടുകയുണ്ടായി . എന്നാൽ അദ്ദേഹം ഇപ്പോൾ ആ സ്ഥാനത്തുനിന്നുംമാറിയെന്ന് അറിഞ്ഞതിനെ തുടർന്ന്
സമീക്ഷ നേതൃത്വം സഖാവ് ശ്രീ രാമകൃഷ്ണനുമായി ബന്ധപ്പെടുകയും അദ്ദേഹം മുഖാന്തരം നോർകയിലെ ഉയർന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും ചെയ്തു . എന്നാൽ നോർക്കക് ഇതിൽ പരമാവധി അൻപതിനായിരം രൂപവരെയെ സഹായം ചെയ്യാൻ കഴിയുകയുള്ളു എന്ന് അറിയാൻ കഴിഞ്ഞു. മുഖ്യമന്ത്രിയുടെ സ്പെഷ്യൽ പെർമിഷനു വേണ്ടി ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ എംബസിക്കു ഇത്തരം പ്രവർത്തനങ്ങൾക്കായി ഫണ്ട് ഉണ്ട് എന്ന് സഖാവ് ശ്രീരാമകൃഷ്ണനിൽ നിന്നും അറിയാൻ സാധിച്ചത് .സഖാവ് ശ്രീരാമകൃഷ്ണൻ മുഖേനതന്നെ നോർക്ക വഴി ഇന്ത്യൻ എംബസിക്കു അപേക്ഷ കൊടുക്കാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി . രണ്ടു മൃതദേഹങ്ങളും നാട്ടിൽ എത്തിക്കുന്നതിനായി നിയമവശങ്ങൾ എല്ലാം നോക്കി നോർകക്ക് അപേക്ഷയും മറ്റും കൊടുക്കുന്നതിനായി ഹൈകോർട് അഡ്വക്കേറ്റ് ഉണ്ണി കാർത്തികേയനെ ചുമതല പെടുത്തുകയും ചെയ്തു. അങ്ങനെ നോർക്കയുടെ സ്പെഷ്യൽ അഭ്യർത്ഥന പ്രകാരം ഇന്ത്യൻ എംബസിയിൽ എത്തിക്കുകയും ചെയ്തു. അതിനു ശേഷം യുകെ യിലെ കാര്യങ്ങൾ ക്രോഡീകരിക്കുന്നതിനായി
ബ്രിസ്റ്റോളിലെ ബ്രാഡ്‌ലിസ്റ്റോക്ക് ടൗൺ കൗൺസിൽ മേയറാണ്
ശ്രീ ടോം ആദിത്യ .മേയർ ടോം ആദിത്യയെ ബന്ധപ്പെടുകയും അദ്ദേഹം ആ ഉത്തരവാദിത്വം ഏറ്റെടുത്തു ചെയ്യുകയും ചെയ്‌തു . അങ്ങനെ ഇന്ന് ഈ ശ്രമങ്ങൾ എല്ലാം വിജയത്തിൽ എത്തുകയും , നമ്മുടെ പ്രീയ സഹോദരങ്ങളുടെ മൃതദേഹങ്ങൾ എംബസിയുടെ ചിലവിൽ നാട്ടിൽ എത്തിക്കാൻ ഉള്ള രേഖകൾ ലഭ്യമാവുകയും ചെയ്തു .
ഇതിനു പിന്നിൽ അഹോരാത്രം പ്രവർത്തിച്ച സമീക്ഷ യുകെ നാഷണൽ സെക്രട്ടറി സഖാവ് ദിനേശ് വെള്ളാപ്പള്ളിക്കും ബ്രിസ്റ്റോൾ മേയർ ടോം അദിത്യക്കും ആയിരം ആയിരം അഭിവാദ്യങ്ങൾ .