കഴക്കൂട്ടം കുളത്തൂർ ദേശീയപാതയിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ടു. ട്രാഫിക് വിഭാഗത്തിന്റെ ചീറ്റാ പട്രാേൾ വാഹനമാണ് മറിഞ്ഞത്. രണ്ടു പോലീസുകാർക്ക് നിസ്സാര പരിക്ക്. പതിനൊന്നരയോടെ കുളത്തൂർ ടിഎസ്‌സി ആശുപത്രിക്കു സമീപമായിരുന്നു അപകടം. ഇടതുവശത്തുകൂടി ഓവർടേക്ക് ചെയ്ത വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിച്ച പോലീസ് വാഹനം നിയന്ത്രണം തെറ്റി ഡിവൈഡറിനു മുകളിലൂടെ മറുവശത്തേക്ക് മറിയുകയായിരുന്നു.