പതിനായിരക്കണക്കിന് മലയാളി വിദ്യാര്‍ഥികളുടെ നെഞ്ചില്‍ തീ കോരിയിടുന്ന രീതിയിലുള്ള പണിയാണ് ബ്രിട്ടന്‍ തരാൻ പോകുന്നത് എന്നതാണ് ഏറ്റവും പുതിയ വാർത്ത…… ഉന്നത പഠനത്തിനു എത്തുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാലത്തിനു ശേഷം തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും വിധം രണ്ടു വര്‍ഷം തുടരാന്‍ യുകെയില്‍ അനുവദിക്കുന്ന തീരുമാനം മൂന്നു വര്‍ഷം കൊണ്ട് ലക്ഷക്കണക്കിന് വിദേശ വിദ്യാര്‍ത്ഥികളെയാണ് യുകെയില്‍ എത്തിച്ചത്.എന്നാല്‍ ഈ പദ്ധതി വഴി വളരെ കുറച്ചു മിടുമിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് യുകെയില്‍ ശെരിക്കുമുള്ള തൊഴില്‍ കണ്ടെത്താന്‍ സാധിച്ചത്…. അതു ഇപ്പോൾ സര്‍ക്കാരിനും വ്യക്തമായിട്ടുണ്ട്. പക്ഷെ നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും തിരികെ നാട്ടിലേക്കു മടങ്ങിപോകാതെ യുകെയില്‍ കുടിയേറാന്‍ ഉള്ള കുറുക്കു വഴികളാണ് തേടിയത്. അതിനായി കെയര്‍ ഹോമുകളില്‍ ഇടനിലക്കാര്‍ക്കു പണം കൊടുത്തു കെയര്‍ അസിസ്റ്റന്റ് വിസ സംഘടിപ്പിച്ചവര്‍ മുതല്‍ അഭയാര്‍ത്ഥി വിസക്കു അപേക്ഷിച്ചവര്‍ വരെയുണ്ട്. ഇതോടെ യുകെയിലേക്കു കുടിയേറാനുള്ള വഴിയായി സ്റ്റുഡന്റ് വിസ ദുരുപയോഗം ചെയ്യപ്പെടുക ആണെന്ന് സര്‍ക്കാരിന് ബോധ്യപ്പെട്ടു കഴിഞ്ഞു… അതുകൊണ്ട് പോസ്റ്റ് സ്റ്റഡി വിസ നിര്‍ത്തലാക്കണം എന്ന ആവശ്യം ഉയരുകയും, എന്നാൽ ഇന്ത്യയുടേയും മറ്റും പിണക്കം സമ്പാദിക്കേണ്ട എന്ന ചിന്തയില്‍ തീരുമാനം വൈകിക്കുകയും ആണ് ഇപ്പോൾ ചെയ്യുന്നത് .
[30/01, 4:06 pm] Athira Jose Editor: മികച്ച വിദ്യാര്‍ഥികള്‍ എത്തും എന്ന് കരുതിയിരുന്നിടത്തു താരതമെന്യേ കാലഹരണപ്പെട്ട കോഴ്സുകളും നിലവാരം കുറഞ്ഞ യൂണിവേഴ്‌സിറ്റികളും തേടിയാണ് വിദേശ വിദ്യാര്‍ഥികള്‍ എത്തിയത്. പലരുടെയും ലക്ഷ്യം മികച്ച പഠനം എന്നതില്‍ ഉപരി യുകെയില്‍ കഴിയുക എന്നതായിരുന്നു. നിലവാരം തീരെ കുറഞ്ഞ യൂണിവേഴ്‌സിറ്റികളാണ് ഭൂരിഭാഗം മലയാളി വിദ്യാര്‍ത്ഥികളും ഏജന്‍സികളുടെ ഉപദേശത്തിനു വഴങ്ങി തിരഞ്ഞെടുത്തത്ഫസ് കുറവും,ജീവിത ചിലവ് കൈയില്‍ ഒതുങ്ങുന്നതും, ജോലികള്‍ കണ്ടെത്താന്‍ എളുപ്പവും ആയ വഴികള്‍ തേടി പോയ മലയാളികള്‍ അടക്കമുള്ളവര്‍ എന്താണ് പഠിക്കേണ്ടത് എന്നതില്‍ മാത്രം ശ്രദ്ധ നല്‍കിയില്ല. പലപ്പോഴും ഏജന്‍സികള്‍ പറയുന്ന കോഴ്‌സ് പഠിക്കാന്‍ വന്നവരാണ് ഏറെ പേരും….സൈക്കോളജി പഠിച്ചവര്‍ ബിസിനെസ് സ്റ്റഡീസും…ഡെന്റിസ്ട്രി പഠിച്ചവര്‍ ഹോസ്പിറ്റാലിറ്റി മാനേജമെന്റ് തിരഞ്ഞെടുത്തതും ഒക്കെ മലയാളികള്‍ക്കിടയില്‍ തന്നെയാണ്….. ഏജന്‍സികള്‍ ശുപാര്‍ശ ചെയ്യുന്ന യൂണിവേഴ്സിറ്റിയില്‍ എല്ലാ കോഴ്സുകളും ഇല്ലെന്ന തിരിച്ചറിവ് പോലും കേരളത്തിലെ വിദ്യാഭ്യസം കൊണ്ട് വിദ്യാര്‍ഥികള്‍ നേടിയിട്ടില്ല എന്നാണ് ഉന്നത പഠനത്തിനായി യുകെയിൽ എത്തുന്ന വിദ്യാര്‍ഥികള്‍ തെളിയിക്കുന്നത്. യുകെയില്‍ എത്തിയ ഇത്തരക്കാര്‍ കെയര്‍ ഹോം വിസയ്ക്കും മറ്റും അപേക്ഷിച്ചപ്പോള്‍ സംശയം തോന്നിയ ഹോം ഓഫിസ് ജീവനക്കാര്‍ പഠിക്കാന്‍ വന്നിട്ട് കോഴ്‌സ് ഉപേക്ഷിച്ചു ജോലി തേടുന്നത് എന്തിനു എന്ന ചോദ്യം ചെയ്തപ്പോഴാണ് പല വിദ്യാര്‍ത്ഥികളും തങ്ങളുടെ ഗ്രാജുഷന്‍ കോഴ്‌സ് മറ്റൊന്നാണ് എന്ന് വെളിപ്പെടുത്തിയത്. ഇതോടെയാണ് ഈ രംഗത്തെ ചതിക്കുഴികള്‍ ഹോം ഓഫീസിനും ബോധ്യപ്പെടുന്നത്. ഇതോടെ സ്റ്റുടന്റ് വിസ ദുരുപയോഗം തടഞ്ഞേ മതിയാകൂ എന്ന് സര്‍ക്കാരിന് നിര്‍ദേശം ലഭിക്കുക ആയിരുന്നു.