മലയാളികളുടെ പ്രിയപ്പെട്ട നാലുമണി പലഹാരമായ പരിപ്പുവട എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

കൊതിയൂറുന്ന മറ്റു നാല് മണി പലഹാരങ്ങൾ…

തുവരപരിപ്പ്‌ – ഒരു കപ്പ്‌ സവാള – 1 എണ്ണം (അരിഞ്ഞത്‌) പച്ചമുളക്‌ – 1 ടേബിൾ സ്പൂണ്‍ (അരിഞ്ഞത്‌) ഇഞ്ചി – ഒരു ടീസ്‌പൂണ്‍ (അരിഞ്ഞത്‌) കറിവേപ്പില – ആവശ്യത്തിന്‌ (അരിഞ്ഞത്‌) വെളിച്ചെണ്ണ – 2 കപ്പ് ഉപ്പ് – ആവശ്യത്തിന്‌

Step 1 തുവരപരിപ്പ്‌ നാലു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത ശേഷം, വെള്ളം ഇല്ലാതെ തരുതരുപ്പായി അരയ്‌ക്കുക

Step 2

ഒരു പാത്രത്തില്‍, അരച്ച പരിപ്പ്‌, പച്ചമുളക്‌, ഇഞ്ചി, സവാള. കറിവേപ്പില, ഉപ്പ്‌ എന്നിവ ചേര്‍ത്തിളക്കുക.

Step 3

ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ, അരച്ച കൂട്ടിൽ നിന്നും ഒരു ഉരുള എടുത്തു കൈപ്പത്തിയിൽ വെച്ച് അമർത്തി വട പരുവപെടുത്തി എണ്ണയിലിടുക.

Step 4

ഇരു വശവും നന്നായി പൊരിഞ്ഞു, ചുവന്ന നിറമാകുമ്പോള്‍ കോരുക.

Step 5

രുചിയുള്ള ചൂടൻ പരിപ്പുവട റെഡി.