അടുത്ത കാലത്തായി വിവിധ രാജ്യങ്ങളുടെ ആകാശത്ത് പല നിറങ്ങളില്‍ വിചിത്രമായ രൂപങ്ങളും വെളിച്ചവും കണ്ടുവരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നവണ്ണം കഴിഞ്ഞ ദിവസം ഇറ്റലിയുടെ ആകാശത്ത് വലിയൊരു വൃത്ത രൂപം പ്രത്യക്ഷപ്പെട്ടു. ചുവന്ന നിറത്തില്‍ കാണപ്പെട്ട കൂറ്റന്‍ വൃത്തം കുറഞ്ഞത്  360 കിലോമീറ്റർ വ്യാസത്തിൽ വ്യാപിക്കുകയും അഡ്രിയാറ്റിക് കടൽ വരെയുള്ള പ്രദേശത്തെ മൂടുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

മാർച്ച് 27 നായിരുന്നു ഈ കാഴ്ച ദൃശ്യമായത്. ഒരു സയൻസ് ഫിക്ഷൻ സിനിമയിൽ നിന്നുള്ള ഒരു രംഗം പോലെ തോന്നിക്കുന്ന ചുവന്ന വെളിച്ചത്തിന്‍റെ ഒരു നിഗൂഢ വളയം മധ്യ ഇറ്റലിയുടെ ചില ഭാഗങ്ങളിൽ ദൃശ്യമായിരുന്നു. വാൾട്ടർ ബിനോട്ടോ ആകാശത്തിലെ അഭൗമ പ്രകാശത്തിന്‍റെ ഫോട്ടോ പകര്‍ത്തി. ഇറ്റാലിയൻ ആൽപ്സ് പർവതനിരകളിലെ ചെറുപട്ടണമായ പോസാഗ്നോയിൽ നിന്നാണ് ബിനോട്ടോ ഈ ചുവന്ന വൃത്തത്തിന്‍റെ ചിത്രം പകർത്തിയത്. മധ്യ ഇറ്റലിയിൽ ഇതിന് ഒരു മോതിരത്തിന്‍റെ രൂപമായിരുന്നു. ആകാശത്ത് കാണപ്പെട്ട ഭീമൻ വൃത്തം കുറഞ്ഞത് 360 കിലോമീറ്റർ വരെ വ്യാസമുള്ളതായി വ്യാപിക്കുകയും അഡ്രിയാറ്റിക് കടൽ വരെയുള്ള പ്രദേശമാകെ വ്യാപിച്ചിരുന്നെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു.