ഏറെ നാളുകളായി കേരളത്തിലെ ഏറ്റവും വലിയ ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് അരികൊമ്ബന്‍.അവസാനം സാഹസികത നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ അരികൊമ്ബനെ ചിന്നകനാലില്‍ നിന്ന് ദൗത്യസംഘം പിടികൂടി.അനിമല്‍ ആംബുലന്‍സില്‍ കൊമ്പനെ പെരിയാറിലേക്കാണ് കൊണ്ട് പോയത്..നിലവിലെ പരിതസ്ഥിതിയില്‍ നിന്നും ഏതാണ്ട് നൂറ് കിലോമീറ്റര്‍ ദൂരം അകലേക്ക് അരികൊമ്പനെ മാറ്റുമ്പോൾ വിഷയത്തില്‍ പ്രതികരിച്ച്‌ നിരവധി ആളുകള്‍ രംഗത്ത് വരുന്നിരുന്നു.രണ്ടു ദിവസo നീണ്ട പ്രയത്നത്തിനൊടുവിലാണ് അരികൊമ്ബനെ പിടി കൂടിയത് .ഒരുപാട് തവണ തന്നെ പിടികൂടാന്‍ വന്നവരെ അവന്‍ വട്ടംച്ചുറ്റിച്ചു.ഒടുവില്‍ അവൻ മയക്കു വെടിക്ക് കീഴടങ്ങി..അരികൊമ്ബനെ കൊണ്ട് പോകുമ്ബോള്‍ അവന്‍ അവസാനമായി നിന്ന സ്ഥലത്ത് ഏറെ വൈകിയും കാട്ടാനക്കൂട്ടം എത്തി..ശനിയാഴ്ച അരിക്കൊമ്ബനെ പിടികൂടി കൊണ്ടുപോയ സമയത്ത് എത്തിയ ആനക്കൂട്ടം ഇതുവരെ ഇവിടം വിട്ടുപോയിട്ടില്ല. രാത്രി ഒരുപാടു തവണ ഈ പ്രദേശത്തു നിന്ന് ആനകളുടെ ചിന്നംവിളി കേട്ടതായാണ് നാട്ടുകാർ പറയുന്നത്.ആനകള്‍ക്ക് തങ്ങളുടെ കൂട്ടത്തിലൊരാളെ കൊണ്ട് പോയതിന്റെ കലിപ്പ് തീര്‍ന്നിട്ടില്ല എന്നു വേണം കരുതാൻ..കാരണം ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്കൂളിനു സമീപം രാജന്റെ വീടാണ് തകര്‍ത്തത്. കാട്ടാനക്കൂട്ടത്തില്‍ ചക്കക്കൊമ്ബനും ഉണ്ടായിരുന്നു.തിങ്കളാഴ്ച പുലര്‍ച്ചെ 5 മണിയോടെയായിരുന്നു ആക്രമണം.ആക്രമകാരിയായ അരിക്കൊമ്ബനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്തെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു.

ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകര്‍ത്തത്. അരിക്കൊമ്ബനെ കൊണ്ടുപോയ സാഹചര്യത്തില്‍ മറ്റ് ആനകള്‍ അക്രമകാരികളായെന്ന് നാട്ടുകാര്‍ പറയുന്നു.അതേസമയം, വന്യമൃശല്യം പരിഹരിക്കാന്‍ വിദ്ഗധ പാനല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം.

അരിക്കൊമ്ബനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്നം തീരുന്നില്ല. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് അരിക്കൊമ്ബനെ പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി. അരിക്കൊമ്ബനു സമീപത്തേക്കെത്തിയ ചക്കക്കൊമ്ബനെയും അപ്രതീക്ഷിതമായെത്തിയ പേമാരിയെയും മറികടന്നാണ് വനംവകുപ്പിന്റെ ദൗത്യസംഘം ആനയെ പെരിയാര്‍ വന്യജീവി കേന്ദ്രത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നുവിട്ടത്. അരിക്കൊമ്ബനു മയക്കുവെടിയേറ്റ ഉടന്‍ ചക്കക്കൊമ്ബന്‍ സമീപത്തേക്കെത്തിയതാണ് ആദ്യം വെല്ലുവിളിയുയര്‍ത്തിയത്.അഞ്ചുതവണ വെടിയേറ്റു മയങ്ങിയ ആനയെ കുങ്കികളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുന്നതിനിടെ ചാറ്റല്‍മഴയെത്തി. പിന്നാലെ പേമാരിയും കനത്ത കാറ്റും. ജന്മദേശത്തുനിന്നു പറിച്ചുമാറ്റപ്പെടുന്ന അരിക്കൊമ്ബനൊപ്പമാണ് പ്രകൃതിയും എന്നു തോന്നുന്ന വിധമായിരുന്നു മഴ. ഇതെല്ലാം മറികടന്ന് ദൗത്യം പുരോഗമിച്ചു.ഒടുവില്‍ ജന്മദേശവും പരിചിതവഴികളും സ്വന്തമായിരുന്ന കാടും അന്യമാക്കി അരിക്കൊമ്ബന്‍ കൂട്ടിലടയ്ക്കപ്പെട്ട് നിസഹായനായി.

അതിനിടെ, അരിക്കൊമ്ബനെ യാത്രയാക്കാനെന്നവണ്ണം ഒരു പിടിയാനയും കുട്ടിയും അപ്പുറമൊരു മലയില്‍ നോക്കിനിന്നത് സ്നേഹക്കാഴ്ചയായി.അങ്ങനെ ദിവസങ്ങളോളം മലയാളികളുടെ ചര്‍ച്ചാ വിഷയമായ അരിക്കൊമ്ബന്‍ മറ്റൊരു ലോകത്താണ്. കഴുത്തില്‍ പിടിപ്പിച്ച സെന്‍സറുമായി നിസഹായനായി അലയുകയാണ്. വെല്ലുവിളികളെ അതിജീവിച്ച്‌ ഒന്നേന്ന് ഇനിയെല്ലാം കെട്ടിപ്പടുക്കണം.അവസാനം അരിക്കൊമ്ബന്‍ ശാന്തനായി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉള്‍വനത്തിലേക്കു മറഞ്ഞു. തേക്കടി വനത്തിലെ പുതിയ ആവാസമേഖലയോട് അരിക്കൊമ്ബന്‍ ഇണങ്ങിത്തുടങ്ങിയെന്നാണ് വനംവകുപ്പ് നല്‍കുന്ന വിവരം.