കൊച്ചി: കൊച്ചിയില്‍ വന്‍ ലഹരിവേട്ട. 12,000 കോടിയിലേറെ രൂപയുടെ ലഹരിമരുന്നാണ് എന്‍ബിസി-നേവി സംയുക്ത പരിശോധനയില്‍ പിടികൂടിയിരിക്കുന്നത്.രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ലഹരിവേട്ടയാണിതെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.2,500 കിലോ മെഥാംഫിറ്റമിന്‍, 500 കിലോ ഹെറോയിന്‍, 529 കിലോ ഹാശിഷ് ഓയില്‍ തുടങ്ങിയ ലഹരി പദാര്‍ത്ഥങ്ങളാണ് പിടികൂടിയത്. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലിയ മെഥാംഫിറ്റമിന്‍
ശേഖരമാണിത്.

അഫ്ഗാനില്‍നിന്ന് കടല്‍മാര്‍ഗം കൊണ്ടുപോയ ലഹരിശേഖരമാണ് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും നേവിയും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു പാകിസ്താന്‍ സ്വദേശി പിടിയിലായിട്ടുണ്ട്.