ലിയോ റിലീസിന് മുൻപേ തന്നെ നിലവിലുള്ള എല്ലാ റെക്കോർഡുകളും തന്റെ പേരിലേക്ക് മാറ്റി എഴുതുകയാണ് നടൻ വിജയ്. കേരളത്തിൽ പോലും ആദ്യ ദിനത്തിൽ 10 കോടി യാണ് വിജയ് ചിത്രം ലിയോ സ്വന്തമാക്കിയിരിക്കുന്നത്. ഇതോടെ ജയിലർ കിംഗ് ഓഫ് കൊത്ത കെ ജി എഫ് തുടങ്ങിയ ചിത്രങ്ങളുടെ റെക്കോർഡ് ആണ് ലിയോ മറികടന്നിരിക്കുന്നത്.

റിലീസിന് ഇനിയും നാല് നാളുകള്‍ ശേഷിക്കെ ആദ്യദിവസത്തെ ലോകേഷ് വിജയ് ചിത്രത്തിന്റെ ഷോകളെല്ലാം തന്നെ ഹൗസ്ഫുള്ളായി. പ്രീ റിലീസ് കളക്ഷനില്‍ പോലും കേരളത്തില്‍ റെക്കോഡിട്ടിരിക്കുകയാണ് ലിയോ. 2263 ഷോകളില്‍ നിന്നും 5.4 കോടി രൂപയാണ് ലിയോ ഇതുവരെ നേടിയിരിക്കുന്നതെന്നാണ് ട്രാക്കര്‍മാര്‍ പറയുന്നത്. ഇതോടെ ഒരു വര്‍ഷത്തിലധികമായി കെ.ജി.എഫ് ചാപ്റ്റര്‍ 2 കയ്യടക്കിവെച്ചിരുന്ന റെക്കോഡാണ് ലിയോ മറികടന്നത്.