കൊച്ചി: പാസ്‌പോര്‍ട്ടിന്റെ പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ സജീവം. നിരവധി പേര്‍ക്ക് വൻ തുക നഷ്ടമായതായാണ് റിപ്പോര്‍ട്ട്.പാസ്‌പോര്‍ട്ടും പൊലീസ് ക്ലിയറൻസ് സര്‍ട്ടിഫിക്കറ്റും കുറിയറില്‍ ലഭിക്കാൻ നിശ്ചിത തുക ഓണ്‍ലൈനായി അടയ്ക്കാൻ നിര്‍ദ്ദേശിച്ചുള്ള എസ്‌എംഎസ് സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇത്തരം മെസേജുകള്‍ അയച്ച്‌ വ്യാജ സംഘങ്ങള്‍ നിരവധി പേരില്‍ നിന്നാണ് പണം തട്ടുന്നത്. ഓണ്‍ലൈൻ ലിങ്കുകളില്‍ ക്ലിക്ക് ചെയ്തു വൻതുക നഷ്ടമാകുന്ന സംഭവങ്ങള്‍ പെരുകുന്ന പശ്ചാത്തലത്തിലാണു നടപടി.

വഞ്ചിക്കപ്പെടരുതെന്ന മുന്നറിയിപ്പുമായി സമൂഹമാധ്യമങ്ങളില്‍ പാസ്‌പോര്‍ട്ട് അധികൃതരും ഇന്നലെ മുതല്‍ സന്ദേശങ്ങള്‍ നല്‍കിത്തുടങ്ങി. ഇന്ത്യൻ തപാലിലൂടെ മാത്രമേ പാസ്‌പോര്‍ട്ടുകള്‍ അയച്ചുകൊടുക്കൂ എന്നതിനാല്‍ സ്വകാര്യ കുറിയര്‍ ഏജൻസികളില്‍നിന്നെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ അവഗണിക്കാനാണു നിര്‍ദ്ദേശം.