വീഡിയോ തുടങ്ങുമ്പോൾ തന്നെ ഒരു സാധാരണ ചുവന്ന ട്രക്ക് റോഡരികിൽ നിർത്തിയിട്ടിരിക്കുന്നത് കാണാം. പെട്ടെന്ന് അതിന്റെ പിൻവാതിൽ തുറക്കുകയാണ്. നിമിഷങ്ങൾക്കുള്ളിൽ അതിൽ സ്റ്റെപ്പുകൾ പ്രത്യക്ഷപ്പെടുന്നു.

ദിവസേന ലോകത്തിന്റെ പല ഭാ​ഗങ്ങളിൽ നിന്നുമായി എത്രമാത്രം വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അല്ലേ? ചിലതെല്ലാം കാണുമ്പോൾ അമ്പമ്പോ ഇത് കൊള്ളാല്ലോ എന്ന് നാം ആശ്ചര്യപ്പെട്ട് പോകാറുണ്ട്. നിരവധിക്കണക്കിന് വരുന്ന ഭക്ഷണത്തിന്റെ വീഡിയോകളും അതിൽ പെടുന്നു. അതുപോലെ തന്നെയാണ് റെസ്റ്റോറന്റുകളും. അതിമനോഹരമായ റെസ്റ്റോറന്റിലിരുന്ന് അതീവരുചിയുള്ള ഭക്ഷണം കഴിക്കാൻ ആരാണ് ഇഷ്ടപ്പെടാതിരിക്കുക.

ഏതായാലും ഇപ്പോൾ ചൈനയിൽ നിന്നുമുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ഒരാഴ്ചയായി പ്രസ്തുത വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുകയാണ്. അതിലുള്ളത് ഒരു വാഹനമാണ് എന്നോ റെസ്റ്റോറന്റാണ് എന്നോ എന്ത് വേണമെങ്കിലും നമുക്ക് പറയാം. അതേ, വെറും മിനിറ്റുകൾക്കുള്ളിൽ ഒരു ചൈനീസ് ഫുഡ് ട്രക്ക് ഒരു ചുവന്ന അടിപൊളി റെസ്റ്റോറന്റായി രൂപം മാറുന്ന കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുക.