കുറ്റിപ്പുറം: കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം. യുവതിയുടെ പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെക്ഷൻ ഓഫീസര്‍ റെജിയെ പോലീസ് അറസ്റ്റുചെയ്തു.അങ്കമാലി വേങ്ങൂര്‍ സ്വദേശിയാണ് റെജി.

തൃശ്ശൂരില്‍ നിന്നും കോഴിക്കോടേക്ക് പോയ ബസില്‍ പെരുമ്ബിലാവില്‍ നിന്നാണ് യുവതി കയറിയത്. പ്രതി അതിക്രമം കാണിച്ചതോടെ യുവതി പ്രതികരിക്കുകയും, ബസ് ജീവനക്കാരോട് വിവരം പറയുകയും ചെയ്തു. തുടര്‍ന്ന് ബസ് കുറ്റിപ്പുറം പോലീസ് സ്റ്റേഷനിലെത്തിച്ചത്.