തിരുവനന്തപുരം: പ്രശസ്ത മലയാളം സീരിയല്‍- സിനിമാ താരം രഞ്ജുഷ മേനോൻ (36) മരിച്ച ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍.തിരുവന്തനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റിലാണ് ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.വര്‍ഷങ്ങളായി ഭര്‍ത്താവും കുട്ടികളുമൊത്ത് ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. ശ്രീകാര്യം പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. 10.45 ഓടെയാണ് വിവരം ശ്രീകാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആത്മഹത്യയാണെന്നാണ് നിഗമനം.

സൂര്യ ടിവിയിലെ ആനന്ദരാഗം, കൗമുദിയിലെ വരൻ ഡോക്ടറാണ്, എന്റെ മാതാവ് തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കൊണ്ടുരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാര്‍ച്ച്‌ 12, തലപ്പാവ്, വാധ്യാര്‍, വണ്‍വേ ടിക്കറ്റ്, കാര്യസ്ഥൻ, അത്ഭുത ദ്വീപ് തുടങ്ങിയ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.സീരിയലില്‍ ലൈൻ പ്രൊഡ്യൂസറായും പ്രവര്‍ത്തിച്ചിരുന്ന രഞ്ജുഷയ്ക്ക് സാമ്ബത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി സൂചനയുണ്ട്