മദ്യനയ കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് എത്താനാണ് നിര്‍ദ്ദേശം.

എന്നാല്‍ അരവിന്ദ് കെജ്രിവാളിനെ ജയിലിലാക്കി പാര്‍ട്ടിയെ തകര്‍ക്കാനുള്ള നീക്കമെന്ന ആരോപണമാണ് ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തുന്നത്.

അറസ്റ്റ് ഉണ്ടായാലും പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് കെജ്രിവാള്‍ മാറേണ്ട സാഹചര്യമില്ലെന്നാണ് എഎപി വ്യക്തമാക്കുന്നത്.100 കോടി രൂപ ദില്ലി മദ്യനയവുമായി ബന്ധപ്പെട്ട് ആം ആദ്മി പാര്‍ട്ടിക്കു കിട്ടിയതിന് തെളിവുണ്ടെന്നാണ് ഇഡി പറയുന്നത്. വിജയ് നായരുടെ മൊഴിയുടെ അടിസ്ഥാനത്തിലും ചോദ്യങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.