കോഴിക്കോട്:റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം പ്രമാണിച്ച്‌ നാളെ (07.12 2023) ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ സി.മനോജ്കുമാര്‍ അറിയിച്ചു. വി.എച്ച്‌.എസ്.സി, ഹയര്‍ സെക്കന്ററി സ്കൂളുകള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറും, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അസിസ്റ്റന്റ് ഡയറക്ടറും അറിയിച്ചു. പകരം അടുത്ത ഒരു അവധിദിവസം പ്രവൃത്തിദിനമാക്കി ക്രമീകരിക്കും.