ചലച്ചിത്ര നടി ലക്ഷ്മിക സജീവൻ (രേഷ്മ -24) ഷാര്‍ജയില്‍ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്യുകയായിരുന്നു. കാക്ക എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായി. യമണ്ടൻ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരേ, ഒരു കുട്ടനാടൻ ബ്ലോഗ്, നിത്യഹരിത നായകൻ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.