സ്വന്തം മരണം ഇൻസ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കിയ നിലയില്‍. ആലുവ യു.സി കോളേജ് കടുപ്പാടം കണ്ണാപടവില്‍ വീട്ടില്‍ ഷെരീഫിന്റെ മകൻ അജ്മല്‍ (28) ആണ് മരിച്ചത്.മരിക്കുന്നതിന് പത്തുമിനിറ്റ് മുമ്ബ് അജ്മല്‍ ഇൻസ്റ്റാഗ്രാമില്‍ തന്റെ മരണം സൂചിപ്പിക്കുന്ന പോസ്റ്റ് ഇട്ടിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6:30- ഓടെയായിരുന്നു സംഭവം. അജ്മലിനെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ട വീട്ടുകാര്‍ ഉടനെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജ്മല്‍ ദുബായില്‍ ആയിരുന്നുവെന്നും അവിടെ നല്ലജോലി ലഭിക്കാത്തതിനെത്തുടര്‍ന്ന് മനോവിഷമത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.