അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയ ഒന്നര മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പോലീസ് ഏറ്റെടുത്ത് സംസ്കരിക്കും.ഏറ്റെടുക്കാനാളില്ലാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ പത്ത് ദിവസത്തിലധികമായി കുഞ്ഞിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുട്ടിയുടെ അച്ഛനുമായും അമ്മ അശ്വതിയുടെ ബന്ധുക്കളുമായും ബന്ധപ്പെട്ടിരുന്നെങ്കിലും കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് തന്നെ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുത്ത് സംസ്കരിക്കാൻ തീരുമാനിച്ചത്.