നയൻതാരയ്ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ പങ്കുവെച്ച്‌ സംവിധായകനായ വിഘ്നേഷ് ശിവൻ. ചുവപ്പ് സാരിയും കറുപ്പ് ബ്ലൗസും ധരിച്ച്‌ അതീവ സുന്ദരിയായാണ് നയൻതാര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.ഒരു ക്ഷേത്രം സന്ദര്‍ശിച്ചപ്പോഴെടുത്ത ചിത്രങ്ങളാണിത്.’പ്രണയത്തിന് ഒരു മുഖമുണ്ടെങ്കില്‍…’ എന്ന ക്യാപ്ഷനോടെയാണ് വിഘ്നേഷ് ചിത്രങ്ങള്‍ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഇത് പുതിയ തുടക്കമാണെന്നും വിഘ്നേഷ് പോസ്റ്റില്‍ പറയുന്നുണ്ട്. നയൻതാരയെ ചേര്‍ത്തുപിടിച്ച്‌, കണ്ണില്‍ നോക്കി നില്‍ക്കുന്ന വിഘ്നേഷിനെ ചിത്രങ്ങളില്‍ കാണാം. മഞ്ഞ കുര്‍ത്തയായിരുന്നു വിഘ്നേഷിന്റെ വേഷം.

ഇതേ ചിത്രങ്ങള്‍ നയൻതാരയും ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘സ്നേഹം, ദൈവം, നന്മ എന്നിവയുടെ ശക്തിയില്‍ വിശ്വസിക്കുക’ എന്ന ക്യാപ്ഷനോടെയാണ് നയൻതാര ചിത്രങ്ങള്‍ പങ്കുവെച്ചത്.വിഘ്നേഷും സംവിധായകനും നിര്‍മാതാവുമാകുന്ന പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവും പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. ലവ് ഇൻഷുറൻസ് കമ്ബനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ എസ്ജെ സൂര്യ, പ്രദീപ് രംഗനാഥൻ, കൃതി ഷെട്ടി എന്നിവരാണ് അഭിനയിക്കുന്നത്.