കേരളീയരില്ലാത്ത ഏകരാജ്യം ഉത്തരകൊറിയ മാത്രമാണെന്നാണ് നോര്‍ക്കയുടെയും പ്രവാസികാര്യ മന്ത്രാലയത്തിന്റെയും കൗതുകക്കണക്ക്.കേരളീയരെ മരുഭൂമികള്‍മുതല്‍ ധ്രുവപ്രദേശങ്ങളിലെ തണുപ്പില്‍വരെ കാണാമെന്നാണ് കണക്ക്. യു.എൻ. പട്ടികയില്‍ അനൗദ്യോഗിക രാജ്യമായ വത്തിക്കാനില്‍ 177 മലയാളികളുണ്ട്. ഇപ്പോള്‍ സംഘര്‍ഷഭൂമിയായ പലസ്തീനിലുമുണ്ട്. പാകിസ്താനിലുമുണ്ട് മലയാളിയുടെ വേരുകള്‍. കര്‍ശന നിയമങ്ങളുള്ള ഉത്തരകൊറിയയില്‍ മലയാളികളെ സ്ഥിരതാമസക്കാരായി കാണാനാകില്ല എന്നാണ് ഔദ്യോഗികപട്ടിക. സന്ദര്‍ശകരായി എത്തുന്നുണ്ട്. കൊറിയൻ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ആഭിമുഖ്യമുള്ള കേരളത്തിലെ ചില സംഘടനാ പ്രവര്‍ത്തകരും ഉത്തരകൊറിയയില്‍ അതിഥികളായെത്തിയിട്ടുണ്ട്.