അറുപത്തി രണ്ടാമത് സ്‌കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. സംസ്ഥാന സ്കൂള്‍ കലോത്സവ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി നടൻ മമ്മൂട്ടിയെത്തും. അഞ്ചിന് ഒന്നാം വേദിയിലാണ് സമാപനച്ചടങ്ങുകള്‍. പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും.

വിവിധ വിഭാഗങ്ങളിലുള്ള 30 ട്രോഫികൾ വേദിയിൽ സമ്മാനിക്കും. സമ്മാനം വാങ്ങാൻ 20 കുട്ടികൾക്ക് മാത്രം പ്രധാന വേദിയിൽ പ്രവേശിക്കാം.