തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ ദിവസവും ചൂടു കനക്കുന്നു. കനത്ത ചൂടിനെത്തുടർന്ന് ഇന്ന് എട്ട് ജില്ലകളില്‍ യെലോ അലർട്ട് പ്രഖ്യാപിച്ചു.

സാധാരണയേക്കാള്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെന്നാണ് റിപ്പോർട്ട്.കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയർന്നേക്കും.കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടു രേഖപ്പെടുത്തിയത് പുനലൂരാണ് (37.8). ചൂട് ഉയരുന്നതിനിടെ തൃശൂർ, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില മേഖലകളില്‍ ചെറിയ തോതില്‍ മഴ ലഭിച്ചു. മധ്യതെക്കൻ ജില്ലകളില്‍ ഇന്നു ചെറിയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ചൂട് കുറയുമെന്നും കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.