ഡല്‍ഹി: മെറ്റയുടെ കീഴിലുള്ള ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും പ്രവർത്തന രഹിതമായി. രാത്രി എട്ടരയോടെയാണ് മെറ്റയും ഫേസ്ബുക്കും പ്രവർത്തനരഹിതമായത്.ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ലോഗ് ഔട്ടായി. ഇൻസ്റ്റാഗ്രാമില്‍ പുതിയ പോസ്റ്റുകളൊന്നും ലോഡാകുന്നില്ല.

തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല.അതെ സമയം instagramdown,facebookdown എന്നീ ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെൻഡിങ്ങായി.