മുകേഷ് അംബാനിയുടെ മകൻ ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിൻറെയും ആഡംബര പ്രീവെഡ്ഡിങ് ആഘോഷത്തില്‍ പങ്കെടുത്ത ബോളിവുഡ് താരങ്ങളെ പരോക്ഷമായി വിമർശിച്ച്‌ കങ്കണ റണൗട്ട്.

പ്രശസ്തിയും പണവും വേണ്ടെന്ന് വെക്കാൻ ഉറച്ച വ്യക്തിത്വവും അന്തസ്സും വേണമെന്ന് കങ്കണ പറഞ്ഞു. സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. എത്ര പ്രലോഭനങ്ങള്‍ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് ചെയ്യില്ലെന്ന് കങ്കണ പറഞ്ഞു. ഷാരൂഖ് ഖാൻ, സല്‍മാൻ ഖാൻ, ദീപിക പദുക്കോണ്‍, ആമിർ ഖാൻ, ആലിയ ഭട്ട്, രാംചരണ്‍ തുടങ്ങി ഒട്ടേറെ പ്രമുഖർ പങ്കെടുത്തെങ്കിലും കങ്കണ ചടങ്ങിന് എത്തിയിരുന്നില്ല. ചടങ്ങിലെ താരങ്ങളെല്ലാം നൃത്തം ചെയ്ത വീഡിയോകള്‍ ചുരുങ്ങിയ സമയം കൊണ്ടാണ് വെെറലായത്. ‘നിരവധി തവണ സാമ്ബത്തിക പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. ഒരുപാട് പ്രലോഭനങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ എത്ര പ്രലോഭനങ്ങള്‍ ഉണ്ടായാലും ഒരിക്കലും വിവാഹ ചടങ്ങുകളില്‍ ഐറ്റം ഡാൻസ് കളിക്കില്ല. അവാർഡ് ചടങ്ങുകള്‍ പോലും ഞാൻ വേണ്ടെന്നുവെച്ചിട്ടുണ്ട്. പ്രശസ്തിയും പണവും വേണ്ടെന്ന് വെക്കാൻ ഉറച്ച വ്യക്തിത്വവും അന്തസ്സും ആവശ്യമാണ്. കുറുക്കുവഴികളുടെ ലോകത്ത് ഒരാള്‍ക്ക് നേടാനാകുന്ന ഏക സ്വത്ത് സത്യസന്ധതയാണെന്ന് യുവതലമുറ മനസിലാക്കണണം’, കങ്കണ കുറിച്ചു.