രണ്ടാഴ്ചത്തെ ബിഗ് ബോസ് ജീവിതത്തിനുശേഷം അസി റോക്കി കേരളത്തില്‍ തിരിച്ചെത്തി. സഹമത്സരാർത്ഥിയായ സിജോയെ മർദ്ദിച്ചതിനാണ് അസി റോക്കി മത്സരത്തില്‍ നിന്നും പുറത്തായത്.ഇരുവരും തമ്മിലുള്ള വാക്ക് തർക്കം മൂത്ത് കയ്യാങ്കളിയായി മാറുകയായിരുന്നു. ഹൗസില്‍ നിന്നും പുറത്തായ റോക്കി ഇന്ന് രാവിലെ പത്ത് മണിയോടെ തിരുവനന്തപുരത്ത് തിരികെ എത്തി. പ്രിയ മത്സാർത്ഥിയെ സ്വീകരിക്കാൻ റോക്കി ആരാധകരും സുഹൃകത്തുക്കളുമെല്ലാം എത്തി ചേർന്നിരുന്നു.പുഷ്പ ഹാരവും കിരീടവും ധരിപ്പിച്ച്‌ ജയ് വിളികളോടെയാണ് ആരാധകർ റോക്കിയെ വരവേറ്റത്. മാസായി തന്നെയാണ് ആരാധകർക്ക് മുന്നിലേക്കും റോക്കി എത്തിയത്.

അസി റോക്കിയുടെ വാക്കുകളിലേക്ക്… ‘അടിപൊളി ഗെയിമായിരുന്നു. പക്ഷെ ഞാൻ വലിയ ഗെയിമറൊന്നും അല്ല അതുകൊണ്ട് എനിക്ക് ഗെയിം കളിക്കാനൊന്നും പറ്റിയില്ല. പുറത്ത് എങ്ങനെയാണോ അങ്ങനെ തന്നെയാണ് അകത്തും നിന്നത്. എനിക്ക് പേടിയൊന്നുമില്ല. പിന്നെ റോക്കി കരഞ്ഞ് മെഴുകി എന്നൊക്കെയുള്ള സംഭവങ്ങള്‍ കാണുന്നുണ്ട്.”രണ്ട് കാര്യങ്ങള്‍ കാരണമാണ് ഞാൻ കരഞ്ഞ്. ഒന്നാമത്തെ കാര്യം ഞാൻ ആറ് വർഷം കൊണ്ട് കാത്തിരുന്ന് എനിക്ക് കിട്ടിയ ഒരു അവസരം മിസ്സായി. ഒരാളുടെ ആക്ടുകൊണ്ടും ആക്ഷൻ കൊണ്ടും എന്റെ റിയാക്ഷൻ എവിടെയോ പോയി. അതോർത്ത് ഞാൻ കരഞ്ഞു. രണ്ടാമത്തെ കാര്യം ഒരു ദിവസമെങ്കില്‍ ഒരു ദിവസം സിജോയെ ഞാൻ എന്റെ ഫ്രണ്ടായി കണ്ടു.’

‘അങ്ങനൊരാളിന്റെ പുറത്ത് കൈവെക്കേണ്ടി വന്നതില്‍ വിഷമമുണ്ട്. പിന്നെ അയാള്‍ക്കും വീട്ടില്‍ അമ്മയും അച്ഛനും കൂട്ടുകാരും സ്നേഹിക്കുന്ന ഒരുപാട് പേരുമുണ്ട്. അവരെ കുറിച്ച്‌ ഓർത്തിട്ട് കൂടിയാണ് ഞാൻ കരഞ്ഞത്. അല്ലാതെ പേടിച്ച്‌ കരഞ്ഞതല്ല റോക്കി. അന്നും ഇന്നും എന്നും എവിടേയും ഒറ്റയ്ക്ക് പോയി കളിച്ച്‌ ജയിച്ച്‌ വരാൻ പേടിയില്ല. റിയല്‍ റോക്കിക്ക് സ്റ്റാർട്ട് കാമറ ആക്ഷൻ ഒന്നും ആരും പറയണ്ട. ആള്‍‌വെയ്സ് റോക്കി ഗോയിങ് ഓണ്‍ ആക്ഷൻ’, എന്നാണ് റോക്കി പറഞ്ഞത്.