ബിഗ് ബോസ് തുടങ്ങയതിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മത്സരാര്‍ഥികളുടെ പ്രകടനം വിലയിരുത്തി ആരാണ് മികച്ചതെന്നും ആരാണ് മോശമെന്നുമൊക്കെയുള്ള കമന്റുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്.ഇതിനിടെ ബിഗ് ബോസ് വീട്ടില്‍ നിന്നും ആദ്യം പുറത്ത് പോകുന്നതരാണെന്ന കാര്യം ഇന്നറിയാന്‍ സാധിക്കും.

ഷോ തുടങ്ങി ഒരാഴ്ച പിന്നിടുമ്ബോള്‍ നോമിനേഷനില്‍ വന്ന മത്സരാര്‍ഥികളില്‍ വോട്ട് കുറഞ്ഞവരാണ് പുറത്തേക്ക് പോവേണ്ടത്. എന്നാല്‍ അതിന് പകരം ഇത്തവണ രതീഷ് കുമാര്‍ പുറത്തേക്ക് പോയെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. വോട്ട് കുറഞ്ഞതിന്റെ പേരില്‍ രതീഷ് പോവാന്‍ സാധ്യത കുറവാണ്. എന്നിരുന്നാലും അദ്ദേഹത്തെ പുറത്താക്കാന്‍ സാധ്യതയുള്ള കാര്യത്തെ കുറിച്ച്‌ ഒരാള്‍ പങ്കുവെച്ച എഴുത്താണ് ശ്രദ്ധേയമാവുന്നത്

‘രതീഷ് കുമാറിനെ പുറത്താക്കിയ രീതിയെ കുറിച്ചും കാരണത്തെ കുറിച്ചുമാണ് പോസ്റ്റ് ചെ്തിരുന്നത്. അല്ലാതെ പുള്ളിയുടെ ഗെയിം ശൈലിയോടുള്ള അനുകൂലനത്തിനായിരുന്നില്ല. അയാള്‍ ആദ്യ ദിവസങ്ങളില്‍ ഹൗസില്‍ ബിഹാവ് ചെയ്തതിനാണ് പുറത്താക്കിയതെങ്കില്‍ ഒകെ പറയാമായിരുന്നു.ഇത് സുരേഷ് മേനോനെതിരെയുള്ള സെക്ഷ്വല്‍ അസ്സാള്‍ട്ട്, ഗേ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പുറത്താക്കിയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതൊരിക്കലും ന്യായീകരിക്കാന്‍ കഴിയുന്നതല്ല. ഇതിന്റെ കാരണങ്ങളും, സാഹചര്യങ്ങളും എല്ലാവര്‍ക്കും അറിയാം. ആദ്യം എന്താണ് സംഭവിച്ചത് എന്നും ലൈവ് കണ്ടവര്‍ക്ക് കൃത്യമായി മനസ്സിലാവും.ഗേ പരാമര്‍ശത്തിലേക്കുള്ള റൂട്ട് ആദ്യം കൊണ്ടുവന്നതും, അങ്ങനെയുള്ള ബിഹേവിയര്‍ ആയി ഒരു നിഷ്‌കളങ്ക ആക്ടിനെ മാറ്റിയെടുത്ത്, ബിബിയിലും, പൊതു സമൂഹത്തിന് മുന്‍പിലും രതീഷ് കുമാറിനെ ഗേ ആയിക്കണ്ട് അപമാനിച്ചതും സുരേഷ് മേനോന്‍ തന്നെയല്ലേ? പുള്ളിയുടെ ആ പരാമര്‍ശത്തിന് ശേഷം സുരേഷ് കുമാര്‍ LGTV ആണ് എന്നൊക്കയുള്ള പരിഹാസ കമന്റുകള്‍ ഇഷ്ടം പോലെ ഇവിടെ തന്നെ വന്നു.ഒരു സാധാരണ തൃശൂര്‍ക്കാരന്റെ സ്വതസിദ്ധമായ ആക്ടിനെ ഇങ്ങനെ വളച്ചൊടിച്ചപ്പോള്‍ രതീഷ് കുമാര്‍ നേരിട്ട മാനസിക പ്രയാസത്തില്‍ നിന്ന് തിരിച്ചൊരാരോപണം ഉന്നയിച്ചതോടെ അവിടെ കുടുംബവും, റെപ്യൂട്ടേഷനും ഒക്കെ വളരെ പെട്ടന്ന് കയറി വന്നു. ബിഗ് ബോസ് വളരെ പെട്ടന്ന് രതീഷിനെ വിളിച്ച്‌ വാണിംഗ് കൊടുക്കുന്നു. പുറത്താക്കുന്നു.

മോഹന്‍ലാല്‍ വളരെ റൂഡ് ആയിട്ടാണ് രതീഷിനോട് പ്രതികരിച്ചത്. താന്‍ എന്നൊക്കെ പ്രത്യേക ടോണില്‍ വിളിച്ച്‌. തന്റെ ഭാഗം വിശദീകരിക്കാന്‍ പോലും സമ്മതിക്കാതെ റൂഡ് ആയി. പ്രീ പ്ലാന്‍ഡ് ആയി. രതീഷ് കുമാറിലാണ് തെറ്റ് എന്ന് പൊതു സമൂഹത്തിനെ ബോധ്യപ്പെടുത്തുന്നതിനായി.ഒന്നൂല്ല സര്‍ എന്ന് പറഞ്ഞ് സ്വയം അക്‌സപ്റ്റ് ചെയ്യുകയാണ് രതീഷ് ചെയ്തത്. പറഞ്ഞു വന്ന വാചകം പോലും മുഴുമിപ്പാക്കാനുള്ള ആത്മവിശ്വാസമില്ലാതാക്കുന്ന രീതിയില്‍, പൊതുസമൂഹത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നവര്‍ പോലും അരോപണമുന്നയിക്കുമ്ബോള്‍ അയാള്‍ എന്തു ചെയ്യാനാണ്?തനിക്ക് സീറോ ഇമേജും സ്വയം കൊടുക്കുകയാണ് ആ മനുഷ്യന്‍ ചെയ്തത്. സമൂഹത്തിലെ ഈ ഇരട്ട നീതിയെ കുറിച്ചാണ് ആ പോസ്റ്റില്‍ പറഞ്ഞത്. അതല്ലാതെ രതീഷ് ആദ്യദിവസങ്ങളില്‍ അവിടെ ചെയ്ത കാര്യങ്ങളുടെ ന്യായീകരണമല്ലെന്നും പറഞ്ഞാണ്.’ കുറിപ്പ് അവസാനിക്കുന്നത്.

അതേ സമയം രതീഷ് പോയിട്ടില്ലെന്നും അദ്ദേഹത്തെ സീക്രട്ട് റൂമിലേക്ക് മാറ്റിയതാവാനേ സാധ്യതയുള്ളുവെന്നുമാണ് ആരാധകരും ചൂണ്ടി കാണിക്കുന്നത്. ബിഗ് ബോസിന്റെ ഒരു തന്ത്രം മാത്രമായിരിക്കും അതെന്നും വൈകാതെ ശക്തമായൊരു മത്സരം പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുമെന്നുമാണ് കമന്റുകള്‍ നിറയുന്നത്.