പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കുമായുള്ള വിവാഹമോചനത്തില്‍ പ്രതികരണവുമായി സാനിയ മിർസ.മാലിക്കുമായി വിവാഹമോചനം നടന്നിട്ട് മാസങ്ങളായെന്നാണ് സാനിയയുടെ പ്രതികരണം. വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചു.വിവാഹമോചനത്തിന് താൻ തന്നെയാണ് മുന്‍കൈയെടുത്തത്. ‌താന്‍ എപ്പോഴും തന്റെ സ്വകാര്യ ജീവിതം രഹസ്യമായി സൂക്ഷിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതില്‍ പ്രതികരിക്കേണ്ടതായി വന്നിരിക്കുന്നതായും സാനിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അഞ്ച് വയസുകാരനായ മകൻ ഇസാൻ സാനിയയ്ക്കൊപ്പം ജീവിക്കും.