കഴിഞ്ഞ ദിവസമാണ് നടി റിമ കല്ലിങ്കല്‍ 40-ാം പിറന്നാള്‍ ആഘോഷിച്ചത്. നടി അന്ന ബെൻ ഉള്‍പ്പെടെയുള്ള അടുത്ത സുഹൃത്തുക്കള്‍ ആഘോഷത്തില്‍ പങ്കെടുത്തു.ഇതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.ഇതില്‍ റിമയ്ക്കായി കൂട്ടുകാർ ഒരുക്കിയ കേക്കായിരുന്നു ആരാധകരുടെ കണ്ണിലുടക്കിയത്. സ്വിം സ്യൂട്ടിലുള്ള റിമയുടെ ചിത്രമാണ് ഈ കേക്കില്‍ ഡിസൈൻ ചെയ്തിരുന്നത്.

ഗോള്‍ഡൻ നിറത്തിലുള്ള, നിറയെ സ്വീക്വിൻ വർക്കുകളുള്ള ഗൗണില്‍ സുന്ദരിയായാണ് റിമ പാർട്ടിക്കെത്തിയത്. റിമയുടെ സുഹൃത്ത് ദിയ ജോണാണ് ഈ ഗൗണ്‍ ഡിസൈൻ ചെയ്തത്. ഇതിനൊപ്പം ഗോള്‍ഡൻ ഷൂവും അണിഞ്ഞു.ആഷിഖ് അബു സംവിധാനം ചെയ്ത നീലവെളിച്ചമാണ് റിമ അവസാനം അഭിനയിച്ച ചിത്രം. സജിൻ ബാബുവിന്റെ ‘തിയറ്റർ’ ആണ് പുതിയ പ്രൊജക്‌ട്.