മലയാളികളുടെ പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് അനുശ്രീ. വ്യത്യസ്‌തമായ വേഷങ്ങളിലൂടെ ഇപ്പോഴത്തെ നായികമാരില്‍ മുൻനിരയില്‍ എത്തിയ അനുശ്രീക്ക് ആരാധകർ ഏറെയാണ്.നാടൻ വേഷങ്ങള്‍ മുതല്‍ നെഗറ്റീവ് ഷെയ്‌ഡ്‌ ഉള്ള കഥാപാത്രങ്ങള്‍ വരെ ചെയ്‌ത്‌ ഫലിപ്പിക്കാൻ കഴിയുന്നത് തന്നെയാണ് താരത്തിന്റെ വിജയം.എന്നാല്‍ അടുത്ത കാലത്തായി താരം അഭിനയിച്ച ചിത്രങ്ങളുടെ പേരിലല്ല കൂടുതലായും വാർത്തകളില്‍ ഇടം നേടുന്നത്. പ്രമുഖ നടൻ ഉണ്ണി മുകുന്ദനുമായുള്ള ബന്ധത്തിന്റെ പേരില്‍ ധാരാളം പ്രചാരണങ്ങള്‍ നടക്കുകയും ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹം കഴിക്കുമെന്നുമൊക്കെയുള്ള അഭ്യൂഹങ്ങള്‍ ഉയരുകയും ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ ഒരു രസകരമായ സംഭവം ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുകയാണ്. അനുശ്രീ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ഒരു വീഡിയോക്ക് താഴെ വന്ന പ്രകോപനപരമായ കമന്റിന് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേ നേടുന്നത്. അടുത്തിടെ ഉണ്ണി മുകുന്ദനും ഒത്ത് നല്‍കിയ അഭിമുഖത്തിന്റെ വീഡിയോ ആണ് അനുശ്രീയുടെ പേജില്‍ പങ്കുവച്ചതും വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ ശ്രദ്ധ നേടിയതും.

‘ഉണ്ണി മുകുന്ദന് അനുശ്രീയെ വേണ്ട’ എന്നായിരുന്നു വീഡിയോക്ക് താഴെ ഒരാള്‍ പങ്കുവച്ച കമന്റ്. ഉടനടി ഇതിന് അനുശ്രീയുടെ മറുപടിയും വന്നു. ‘ഇയാള്‍ പറഞ്ഞത് കൊണ്ട് ഓകെ’ എന്നായിരുന്നു തമാശരൂപേണ അനുശ്രീ ഇതിന് നല്‍കിയ മറുപടി. ഇതിന് പുറമെ സമാനമാ ധാരാളം കമന്റുകള്‍ വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടെങ്കിലും അതിലൊന്നും താരം മറുപടി നല്‍കിയിട്ടില്ല.