തെന്നിന്ത്യയിലെ ഏറ്റവും പ്രമുഖരായ താരദമ്ബതികളാണ് സൂര്യയും ജ്യോതികയും. വർഷങ്ങള്‍ നീണ്ട പ്രണയത്തിന് ഒടുവില്‍ 2006 സെപ്റ്റംബറിലാണ് ഇരുവരും വിവാഹിതരാകുന്നത്.വിവാഹത്തിന് ശേഷം ജ്യോതിക സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്തിരുന്നെങ്കിലും 2015 ന് ശേഷം അഭിനയ രംഗത്ത് വീണ്ടും സജീവമായി. മലയാളത്തില്‍ മമ്മൂട്ടിയുടെ കൂടെ കാതല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച ജ്യോതികയുടേതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം ഹിന്ദിയിലെ ശൈത്താനാണ്.

കമല്‍ഹാസന്‍ നായകനായ വിക്രമാണ് സൂര്യ അഭിനയിച്ച്‌ അവസാനമായി പുറത്തിറങ്ങിയ ചിത്രം. വിക്രമില്‍ ഏതാനും മിനുട്ടുകള്‍ മാത്രമാണ് സൂര്യ ഉള്ളതെങ്കിലും റോളക്സ് എന്ന കഥാപാത്രം ഏവരുടേയും മനസ്സില്‍ തങ്ങി നില്‍ക്കുന്ന അത്ര ഇംമ്ബാക്‌ട് ഉള്ളതായിരുന്നു. പാണ്ഡിരാജ് സംവിധാനം ചെയ്ത എത്രക്കും തുനിന്തവനാണ് സൂര്യ നായകനായ അവസാന ചിത്രം. ജയ് ഭീം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങിയ എത്രക്കും തുനിന്തവന്‍ ബോക്സ് ഓഫീസില്‍ ദയനീയ പരാജയമായി.

സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന കങ്കുവയാണ് സൂര്യയുടേതായി അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. പീരിയഡ് ഡ്രാമ വിഭാഗത്തിലുള്ള സിനിമ 38 ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ആയിരം വർഷങ്ങള്‍ക്ക് മുമ്ബുള്ള കഥയാണ് സിനിമയുടെ പ്രമേയം എന്നാണ് സൂചന. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലായാണ് കങ്കുവുയില്‍ സൂര്യ എത്തുന്നുത്.ജയ് ഭീം എന്ന ചിത്രത്തിന്റെ വമ്ബന്‍ വിജയത്തിന് ശേഷം സൂര്യ തന്റെ പ്രതിഫലം ഉയർത്തിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അടുത്തിടെ മുംബൈയില്‍ 70 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര ഫ്ലാറ്റ് സ്വന്തമാക്കിയ സൂര്യ, ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഇവിടേക്ക് താമസം മാറുകയും ചെയ്തിരുന്നു. മക്കള്‍ രണ്ടുപേരും മുംബൈയിലാണ് പഠിക്കുന്നത്. അതുകൊണ്ടാണ് ഇരുവരും പുതിയ വീട് എടുത്ത് ഇവിടേക്ക് താമസം മാറിയത്.ചില റിപ്പോർട്ടുകള്‍ പ്രകാരം സൂര്യയുടെ ആസ്തി ഏകദേശം 350 കോടി രൂപയാണെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നടൻ്റെ ചെന്നൈയിലെയും മുംബൈയിലെയും വസതിയും അദ്ദേഹത്തിൻ്റെ മൂന്ന് വ്യത്യസ്ത ആഡംബര കാറുകളും ഉള്‍പ്പെടുന്നു. സൂര്യ തൻ്റെ ബാനറില്‍ ചില സിനിമകളും നിർമ്മിക്കുന്നതിനാല്‍, ജനപ്രിയ തെന്നിന്ത്യൻ നടൻ്റെ ആസ്തി വരും വർഷങ്ങളില്‍ ഉയരുമെന്നാണ് പ്രതീക്ഷ.കങ്കുവ എന്ന ചിത്രത്തിന് വേണ്ടി സൂര്യ 30 കോടി രൂപയാണ് പ്രതിഫലമായി ഈടാക്കുന്നതെന്നും സൂചനയുണ്ട്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം പ്രതിഫലം വലിയ തോതില്‍ വർദ്ധിപ്പിച്ചിട്ടില്ല. നേരത്തെ 20 മുതല്‍ 25 കോടി വരെയാണ് സൂര്യ പ്രതിഫലമായി ഈടാക്കിയിരുന്നത്. നടൻ്റെ ആസ്തി 2014-ല്‍ ഏകദേശം 125 കോടി രൂപയായിരുന്നു. കഴിഞ്ഞ 10 വർഷത്തിനുള്ളില്‍ അത് വലിയ തോതില്‍ വർധിക്കുകയം ചെയ്തു.