കൊച്ചി: ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും കൂടുതല്‍ വിമർശനം നേരിടേണ്ടി വന്ന മത്സരാർത്ഥികള്‍ ആരെന്ന് ചോദിച്ചാല്‍ അത് ജാസ്മിനും ഗബ്രിയും ആയിരിക്കും.

ഷോയുടെ ആദ്യ ദിവസങ്ങളില്‍ തന്നെ ഇവർക്കെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. പ്രേക്ഷകരെ വിഡ്ഢിയാക്കി ലൗ ട്രാക്ക് ഇറക്കുകയാണെന്നായിരുന്ന പലരും വിമർശിച്ചത്. എന്നാല്‍ മലയാളികളുടെ സദാചാരപ്രശ്നം കൊണ്ടാണ് ഈ കൂട്ടുകെട്ടിനെതിരെ പലരും രംഗത്തെത്തിയത് എന്നാണ് ഒരു വിഭാഗം ആരാധകർ പറഞ്ഞത്. ഇപ്പോഴിതാ ഇതിനെ തള്ളു എന്തുകൊണ്ടാണ് ഗബ്രി-ജാസ്മിൻ കോമ്ബോയെ ആളുകള്‍ വെറുക്കുന്നതെന്ന് വിശദീകരിക്കുകയാണ് ഒരു ആരാധകൻ. കുറിപ്പ് വായിക്കാം

‘ജാസ്മിൻ സപ്പോർട്ടേഴ്‌സ് ജാസ്മിന് കിട്ടുന്ന ഹേറ്റ് മൊത്തം സദാചാര വാദികളുടെ പണി ആണെന്നും പറഞ്ഞു കുറെ ക്രിഞ്ച് സഹതാപ പോസ്റ്റും കൊണ്ട് ഇറങ്ങിയിട്ടുണ്ട് .. ശെരിക്കും സദാചാര വാദികള്‍ കാരണം ആണോ ജാസ്മിന് ഇത്ര നെഗെറ്റീവ് വന്നത് ഒന്ന് നോക്കാം 1 . ഈ ജബ്രി കൊമ്ബോക്ക് എതിർപ്പ് വരാൻ ഉള്ള ആദ്യ കാരണം കണ്ടു മൂന്നാം നാള്‍ സ്വിച്ച്‌ ഇട്ട പോലെ തുടങ്ങിയ ഈ റിലേഷൻഷിപ്പ് ആളുകളെ പൊട്ടൻ ആക്കാൻ വേണ്ടി ഗെയിമിന് ഉണ്ടാക്കിയതാണ് എന്ന് കാണികള്‍ക്ക് മനസ്സിലായതുകൊണ്ടാണ്. പ്ലാൻ ചെയ്തു വന്നതാണെകിലും ഒരു രണ്ടു ആഴ്ച സമയം കൊടുത്തിരുന്നെകില്‍ കുറെ ആളുകള്‍ എങ്കിലും വിശ്വസിച്ചേനെ.

2 . പിന്നെ ജബ്രി കൊമ്ബോയെ വെറുക്കാൻ ഉള്ള കാരണം അവരുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റം. അതില്‍ ജാസ്മിനും ഗബ്രിയും രണ്ടും ഒന്നിനൊന്നു മെച്ചം. ഒരാളെയും വക വെക്കാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റം ആണ് അവർക്ക് കൂടുതല്‍ ഹേറ്റേഴ്‌സ് നെ ഉണ്ടാക്കി കൊടുത്തത്. ഒരാള്‍ക്കും ഇഷ്ടം തോന്നുന്ന പെരുമാറ്റം അല്ല അവരുടേത് .3 . ജാസ്മിന്റെ വൃത്തി ഇല്ലാത്ത ജീവിത രീതിയും അത് പറഞ്ഞു കൊടുത്താല്‍ പോലും തിരുത്താൻ തയ്യാറല്ലാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റവും ഹേറ്റേഴ്‌സ്ന്റെ എണ്ണം വീണ്ടും കൂട്ടി.4 . ഇതെല്ലം കഴിഞ്ഞേ ഈ പറഞ്ഞ അവരുടെ ഇടപഴകലിന്റെ ഹേറ്റേഴ്‌സ് വരികയുള്ളു അതും ഈ റിലേഷന്ഷിപ് ജെനുവിന് അല്ല എന്ന തോന്നല്‍ കൊണ്ടാണ് ജബ്രി കൊമ്ബോയുടെ ലീലാവിലാസങ്ങളെ ആളുകള്‍ ഇത്ര വെറുപ്പോടെ കാണാൻ തുടങ്ങിയത് . ഇതൊരു സ്വാഭാവികം ആയി ഉണ്ടായി വന്ന പ്രണയം ആണെങ്കില്‍ ഇത്ര ഹേറ്റേഴ്‌സ് ഉണ്ടാകില്ല എന്ന് മാത്രം അല്ല പേളി ശ്രീനിഷ് കോംബോ പോലെ ആഘോഷിച്ചേനെ ആളുകള്‍.പിന്നെ ആ ഗബ്രിക്ക് പ്രണയം അഭിനയിക്കാൻ പോലും അറിയില്ല. ഡബ്ബ് ചെയ്ത തെലുങ്ക് സിനിമ പോലെ എന്തൊക്കെയോ പറയും. ചുമ്മാ വെറുത്തു പോവും.5 . അവസാനം ജാസ്മിൻ അവളുടെ എൻഗേജ്‌മെന്റിനെ പറ്റി ഒരു വ്യക്തത അവിടെ കൊടുക്കാത്തത് വീണ്ടും ആളുകള്‍ക്ക് അവരെ വെറുക്കാൻ കാരണം ആയി. ആദ്യം എന്ഗേജ്ഡ് ആയി എന്ന് പറഞ്ഞു ,പിന്നെ ഇല്ല ജസ്റ്റ് പെണ്ണ് കണ്ടേ ഉള്ളു എന്ന് പറഞ്ഞു പിന്നെ വാക്കാല്‍ ഉറപ്പിച്ചേ ഉള്ളു എന്ന് വീണ്ടും പറഞ്ഞു. ഇതിനിടക്ക് ശെരിക്കും എന്ഗേജ്ഡ് ആയ ചെറുപ്പക്കാരൻ ഒരു വോയ്‌സ് ക്ലിപ്പ് ഇറക്കി.ഇതൊക്കെ കണ്ടു കൊണ്ടിരിക്കുന്ന പ്രേക്ഷകർക്ക് ജാസ്മിനോട് വെറുപ്പു തോന്നിയതില്‍ അത്ഭുതം ഉണ്ടോ ?ഗബ്രി പോയാലും ജാസ്മിൻ അത്ര ഭയങ്കര ഗെയിമെർ ഒന്നും അല്ല. ഗബ്രി ഒഴികെ ഉള്ള ആളുകളുമായി ഒരു ഇമോഷണല്‍ കണക്ഷൻ ഉണ്ടാക്കി എടുക്കാൻ ഇത്ര നാളായിട്ടു അവർക്ക് സാധിച്ചിട്ടില്ല.ചുമ്മാ ആളുകളുടെ തലയില്‍ കയറുകയും അവരോട് പുച്ഛത്തില്‍ സംസാരിക്കിക്കുകയും ചെയ്യുന്നതല്ലാതെ ഒരാളുടെ പോലും ബഹുമാനം പിടിച്ചു പറ്റാൻ അവർക്ക് സാധിച്ചിട്ടില്ല. ഒരാളെ പോലും സംസാരിച്ചു സ്വാധീനിക്കാൻ ജാസ്മിന് കഴിയില്ല . അതുകൊണ്ട് ഗബ്രി പോയാല്‍ ഉടനെ ജാസ്മിൻ അടുത്ത സാബുമോൻ /അഖില്‍ മാരാർ ആവും എന്നൊക്കെ പറഞ്ഞു ഉള്ള തള്ളു കേള്‍ക്കുമ്ബോള്‍ ചിരി ആണ് വരുന്നത് .പറഞ്ഞു വരുന്നത് ജാസ്മിന് കിട്ടുന്ന ഹേറ്റ് മുഴുവൻ നാട്ടുകാർ പഴഞ്ചന്മാർ ആയതുകൊണ്ടാണ് എന്നുള്ള സ്ഥിരം പൊ. ക ഡയലോഗ് ഇറക്കണ്ട.വർക്ക് ആവില്ല .