വൈല്‍ഡ് കാർഡ് ആയി എത്തിയ സായ് കൃഷ്ണ പുറത്ത് നടക്കുന്ന കാര്യങ്ങള്‍ അറിയിച്ചതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജാസ്മിൻ ജാഫർ.

ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം, കുടുംബത്തിന്റെ പ്രതികരണം, പ്രതിശ്രുത വരന്റെ ഓ‍ഡിയോ ക്ലിപ്പ് ഇതിനെക്കുറിച്ചെല്ലാം സായ് കൃഷ്ണ ജാസ്മിനോട് വെളിപ്പെടുത്തിയിരുന്നുജാസ്മിനും സായിയും സംസാരിക്കുന്നതിനിടയിലായിരുന്നു ജാസ്മിൻ പുറത്ത് നേരിടുന്ന കടുത്ത വിമർശനങ്ങളെ കുറിച്ച്‌ സായ് തുറന്ന് പറഞ്ഞത്. നീ വിചാരിക്കുന്നത് പോലെയല്ല പുറത്തെ കാര്യങ്ങളെന്നും പ്രതിശ്രുത വരനായ അഫ്സല്‍ അടക്കം ഗബ്രി-ജാസ്മിൻ കോമ്ബോ വിവാദങ്ങളില്‍ പ്രതികരിച്ച്‌ രംഗത്തെത്തിയിട്ടുണ്ടെന്നുമാണ് സായ് പറഞ്ഞത്. അഫ്സല്‍ കരയുകയാണെന്നായിരുന്നു സായ് പറഞ്ഞത്. ഗബ്രി വിഷയത്തില്‍ കുടുംബം അടക്കം അഭിമുഖം നല്‍കിയിട്ടുണ്ടെന്നും സായ് അറിയിച്ചു.

സായ്‌യുടെ വെളിപ്പെടുത്തല്‍ വലിയ ഞെട്ടലാണ് ജാസ്മിനിലുണ്ടാക്കിയത്. താൻ ഒരിക്കലും ഗബ്രിയെ പ്രണയിക്കുന്നില്ലെന്നും എന്തുകൊണ്ടാണ് പ്രേക്ഷകർ ഇത്തരത്തില്‍ ചിന്തിക്കുന്നതെന്നും ജാസ്മിൻ സായിയോട് ചോദിക്കുന്നുണ്ട്. തന്റെ വീട്ടുകാർക്കടക്കം എന്നെ മനസിലാകുന്നില്ലേയെന്ന് ചോദിച്ചുകൊണ്ട് രസ്മിന് മുൻപിലും ജാസ്മിൻ പൊട്ടിക്കരഞ്ഞിരുന്നു.

അതേസയം പുറത്ത് നിന്നുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് കൃത്യമായ നിർദ്ദേശം വൈല്‍ഡ് കാർഡുകള്‍ക്ക് ഉണ്ടായിട്ടും സായ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ ബിഗ് ബോസ് ഇടപെട്ടില്ലെന്നത് ബിഗ് ബോസ് ആരാധകരെ അമ്ബരപ്പിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും പറഞ്ഞ് കഴിഞ്ഞതിന് ശേഷം മാത്രമാണ് ഇത് സംബന്ധിച്ച്‌ ബിഗ് ബോസ് മുന്നറിയിപ്പ് നല്‍കിയത്.ഇത് ജാസ്മിനെ സഹായിക്കാനാണെന്നാണ് ഒരു വിഭാഗം പ്രേക്ഷകർ ആരോപിക്കുന്നത്. എന്നാല്‍ വൈല്‍ഡ് കാർഡിനെ ഇറക്കി കൊണ്ടുള്ള ബിഗ് ബോസിന്റെ കൃത്യമായ ഗെയിം പ്ലാനാണ് ഇതെന്നാണ് മറ്റൊരു വിഭാഗം പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. സായ് സംസാരിച്ചതിന് പിന്നാലെ ബിഗ് ബോസ് പറഞ്ഞ കാര്യങ്ങളും അതിന് പിന്നാലെ സായിയെ നോമിനേറ്റ് ചെയ്യാനുള്ള ജാസ്മിന്റെ തീരുമാനവും ഇതിന്റെ ഭാഗമാണെന്നാണ് പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്.പുറത്തുനിന്നുള്ളവർ പലതും സംസാരിച്ചേക്കാമെന്നും അതവരുടെ ഗെയിം പ്ലാനായിരിക്കാമെന്ന തരത്തിലും ബിഗ് ബോസ് പറഞ്ഞിരുന്നു. ഇതോടെ എന്ത് വിശ്വസിക്കണമെന്ന് മനസിലാകാതെ ആശങ്കപ്പെടുന്ന ജാസ്മിനെയാണ് പിന്നെ പ്രേക്ഷകർ കണ്ടത്. മാത്രമല്ല പിന്നാലെ ജാസ്മിൻ സായിയെ നോമിനേറ്റ് ചെയ്യുകയും ചെയ്തു. സായ് പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ തെറ്റാണോയെന്ന് തനിക്ക് വ്യക്തത ഇല്ലെന്നും ജാസ്മിൻ പറയുന്നുണ്ട്.