ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ ജാസ്മിന്‍ ഗബ്രി കോംമ്ബോ പുതിയ വഴിത്തിരിവുകളിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. ഇന്നലത്തെ വിഷു എപ്പിസോഡില്‍ ഇരുവരോടുമായും ഈ ബന്ധത്തെക്കുറിച്ച്‌ മോഹന്‍ലാല്‍ തുറന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഞങ്ങള്‍ തമ്മില്‍ നല്ല സുഹൃദ് ബന്ധമാണെന്നും അത് പ്രണയത്തിലെത്താതെ നോക്കുകയാണെന്നും ജാസ്മിന്‍ വ്യക്തമാക്കി.

ഇന്നലത്തെ എപ്പിസോഡ് മുതല്‍ കൂടുതല്‍ തളർന്ന് പോകുന്ന ജാസ്മിനെയാണ് ഷോയില്‍ കാണാന്‍ സാധിച്ചത്. ഗബ്രി ഷോയില്‍ നിന്നും പുറത്തേക്ക് പോകുകയാണെന്ന് പറയുമ്ബോള്‍ അങ്ങനെ പാടില്ലെന്ന് ജാസ്മിന്‍ ഇന്നല്ലെ പറഞ്ഞിരുന്നു. അതേ ജാസ്മിന്‍ തന്നെ താന്‍ ഷോയില്‍ നിന്നും പോകുകയാണെന്ന് പറയുന്നതാണ് ഇന്ന് കണ്ടത്. ജിന്റോയുമായുള്ള ഒരു വഴക്കിനിടെ ജാസ്മിന്‍ കൂടുതല്‍ മാനസികമായി തകരുകയും വലിയ രീതിയില്‍ കരയുകയും ചെയ്തു.ജാസ്മിന്‍ മൈക്ക് ധരിക്കാതിരുന്നത് ജിന്റോ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. മൈക്ക് ധരിക്കാതെ ജാസ്മിന്‍ ഗബ്രിയോട് സംസാരിക്കുന്നു എന്നതായിരുന്നു ജിന്റോയുടെ ആരോപണം. എന്നാല്‍ ഞാന്‍ സംസാരിക്കുന്നില്ലെന്ന് ജാസ്മിനും പറഞ്ഞു. പക്ഷെ മൈക്ക് ധരിക്കണം എന്നതില്‍ ജിന്റോയും ഉറച്ച്‌ നിന്നു. ഈ സമയത്ത് തന്നെ ജാസ്മിന് കരച്ചില്‍ ആരംഭിച്ചിരുന്നു.

കുറച്ച്‌ കഴിഞ്ഞ് ബിഗ് ബോസിന്റെ ഭാഗത്ത് നിന്ന് തന്നെ മൈക്ക് ധരിക്കാനുള്ള അറിയിപ്പ് വന്നു. ഈ സമയത്ത് ജിന്റോ കൂകുന്നതും വീടിനുള്ളില്‍ കണ്ടു. ഇതിന് ശേഷം ജാസ്മിന്റെ നില തന്നെ വിട്ടു പോകുന്നു. എനിക്ക് പുറത്തേക്ക് പോകണമെന്ന് പറയുന്നു. എല്ലാവരും ചുറ്റും ചേർന്നപ്പോള്‍ അവരോടൊക്കെ പോകാന്‍ പറയുന്ന ജാസ്മിന്‍ കുഷ്യനൊക്കെ വലിച്ചെറിഞ്ഞു. ഇതിനിടെ ബിഗ് ബോസ് കണ്‍ഫഷന്‍ റൂമിലേക്ക് വിളിച്ചെങ്കിലും ജാസ്മിന്‍ പോകാന്‍ തയ്യാറായില്ല.

പിന്നീട് അല്‍പം കഴിഞ്ഞ് ബിഗ് ബോസ് വീണ്ടും ജാസ്മിനെ കണ്‍ഫഷന്‍ റൂമിലേക്ക് വിളിപ്പിക്കുന്നു. റസ്മിനോടും അപ്സരയോടും ജാസ്മിനെ കണ്‍ഫഷന്‍ റൂമിലേക്ക് കൊണ്ടുവരാനാണ് പറയുന്നത്. ഇതുപ്രകാരം ഇരുവരും ചേർന്ന് ജാസ്മിനെ അങ്ങോട്ട് കൊണ്ടുപോകുന്നു. ജാസ്മിനെ ഒരു ദിവസം എല്ലാവരില്‍ നിന്നും മാറ്റി നിർത്തുമോയെന്ന് അപ്സര ചോദിച്ചപ്പോള്‍ അക്കാര്യത്തില്‍ ആലോചിച്ച്‌ തീരുമാനം എടുക്കാമെന്നാണ് ബിഗ് ബോസ് പറഞ്ഞത്. അതിനിടെ തലചുറ്റല്‍ അനുഭവപ്പെട്ട ഗബ്രിയെ മെഡിക്കല്‍ റൂമിലേക്ക് കൊണ്ടുപോകുകയും ചെയ്തു.