മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി എന്ത് കാര്യവും ആഡംബരത്തിലാണ് നടത്താറുള്ളത്. അതിപ്പോള്‍ പ്രീ വെഡ്ഡിംഗ് പരിപാടികള്‍ ആയാലും പാര്‍ട്ടികള്‍ ആയാലും കിടിലനായിട്ടാണ് അദ്ദേഹം നടത്താറുള്ളത്.ഏപ്രില്‍ പത്തിനായിരുന്നു ആനന്ദിന്റെ 29ാം പിറന്നാള്‍ പ്രീവെഡ്ഡിംഗ് പരിപാടികള്‍ പോലെ പിറന്നാളും ആഘോഷമായി തന്നെയാണ് ആനന്ദ് നടത്തിയത്.

രാധികയുമായിട്ടുള്ള വിവാഹത്തിന് മുമ്ബുള്ള പിറന്നാള്‍ കൂടിയാണിത്. ജാംനഗറില്‍ വെച്ച്‌ തന്നെയായിരുന്നു പിറന്നാള്‍ പരിപാടികളും നടന്നത്. സല്‍മാന്‍ ഖാന്‍ അടക്കമുള്ളവരെ പിറന്നാള്‍ ആഘോഷ പരിപാടികള്‍ക്കായി അംബാനി കുടുംബം ജാംനഗറിലേക്ക് ക്ഷണിച്ചിരുന്നു.അതേസമയം ആനന്ദിന്റെ പിറന്നാള്‍ കിടിലനായിരുന്നു എന്ന് അതിഥികളെല്ലാം ഒരേ സ്വരത്തില്‍ പറയുന്നുണ്ട്. പക്ഷേ ഏറ്റവും ചര്‍ച്ചയായിരിക്കുന്നത് ആനന്ദിന് ലഭിച്ചിരിക്കുന്ന സമ്മാനമാണ്. വളരെ വിലയേറിയ ആഡംബരമായ സമ്മാനമാണ് ലഭിച്ചിരിക്കുന്നത്. ആനന്ദിന് പ്രിയപ്പെട്ട റോള്‍സ് റോയ്‌സോ പാഥേക് ഫിലിപ്പ് വാച്ചുകളോ അല്ല ആ സമ്മാനം.ഇവയെല്ലാം ശേഖരത്തിലുള്ളവയാണ്. 200 കോടിയുടെ വാച്ച്‌ കളക്ഷന്‍ തന്നെ ആനന്ദിനുണ്ട്. യുഎഇയിലെ പാം ജുമൈറയില്‍ ആഡംബര വില്ലയും ആനന്ദിന്റെ ശേഖരത്തിലുണ്ട്. അതുപോലെ ലോകത്തെ ഏറ്റവും വിലയേറിയ ആഡംബര കാറുകളും ആനന്ദ് സ്വന്തമാക്കിയിട്ടുണ്ട്. നേരത്തെ പുതിയ ലമ്ബോര്‍ഗിനിയില്‍ യാത്ര ചെയ്യുന്ന ആനന്ദിന്റെ വീഡിയോ വൈറലായിരുന്നു.

ആനന്ദിനെ തന്നെ അത്ഭുതപ്പെടുത്തിയ ഒരു സമ്മാനമാണ് അദ്ദേഹത്തിന് പിറന്നാളിന് ലഭിച്ചത്. അപൂര്‍വമായ ഗണപതിയുടെ പെയിന്റിംഗാണ് ആനന്ദിന് തന്റെ അടുത്ത സുഹൃത്തില്‍ നിന്ന് ലഭിച്ചത്. ബിസിനസുകാരനും അതുപോലെ ചാരിറ്റി പ്രവര്‍ത്തകനുമായ ഭരത് മെഹ്‌റയാണ് ആനന്ദിന് ഈ സമ്മാനം നല്‍കിയത്. ഇതിന്റെ ചിത്രങ്ങള്‍ ആനന്ദ് അംബാനി ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.വിഖ്യാത കലാകാരനായ എംഎഫ് ഹുസൈന്റെ പെയിന്റിംഗാണിത്. ഇന്ത്യന്‍ പിക്കാസോ എന്ന വിളിപ്പേരും എംഎഫ് ഹുസൈനുണ്ടായിരുന്നു. ക്യൂബിസ്റ്റ് സ്റ്റൈലിലാണ് ഈ പെയിന്റിംഗ് വരച്ചിരിക്കുന്നത്. അതുകൊണ്ട് ചിലവേറിയ പെയിന്റിംഗാണിത്. എന്നാല്‍ ഇതിന്റെ വില ആനന്ദ് വെളിപ്പെടുത്തിയിട്ടില്ല.

അതേസമയം ഈ പെയിന്റിംഗിന് ലേലത്തില്‍ വാങ്ങിയത് 20.85 കോടി രൂപയ്ക്കാണ്. 2020 മുതല്‍ റിലയന്‍സ് കമ്ബനികളിലും ആനന്ദിന് പങ്കാളിത്തമുണ്ട്. അതുകൊണ്ട് തന്നെ നിരവധി ആഡംബരമായ കാര്യങ്ങള്‍ വാങ്ങാന്‍ ആനന്ദ് ശ്രമിക്കാറുമുണ്ട്. അധികം പ്രീ വെഡ്ഡിംഗ് ജാംനഗറില്‍ സമാപിച്ചുവെങ്കിലും ആനന്ദിന്റെ വിവാഹം ജൂണിനുള്ളില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.പ്രീ വെഡ്ഡിംഗിനായി അംബാനി കുടുംബം 1259 കോടി രൂപയാണ് ചെലവിട്ടത്. കാറ്ററിംഗിനായി മാത്രമായി 200 കോടി രൂപയ്ക്ക് മുകളിലാണ് അവര്‍ ചെലവിട്ടത്. റിഹാനയുടെ സംഗീത പരിപാടിയും ചടങ്ങിലുണ്ടായിരുന്നു. അവര്‍ 74 കോടി രൂപയാണ് പ്രതിഫലമായി നല്‍കിയത്.