ബിഗ് ബോസ് മലയാളം ആറാം സീസണ്‍ പുരോഗമിക്കുകയാണ്, ദിവസങ്ങള്‍ കഴിയുന്തോറും പോരാട്ടത്തിന്റെ ചൂടും ഏറി വരികയാണ്.അടുത്തിടെ വന്ന വൈല്‍ഡ് കാർഡ് എൻട്രികളില്‍ ഏറെ ശ്രദ്ധ നേടിയ ആളായിരുന്നു നന്ദന. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടിലെ മറ്റൊരു മത്സരാർത്ഥിയായ അഭിഷേക് ജയദീപിനെതിരെ കലിപ്പായിരിക്കുകയാണ് നന്ദന.തന്റെ പിന്നാലെ നടന്ന് ചൊറിയുകയാണ് അഭിഷേക് എന്നാണ് നന്ദന പറയുന്നത്. അഭിഷേക് പാടിയ പൂമാനമേ എന്ന് തുടങ്ങിയ പാട്ടിനെ കുറിച്ചും സഹ മത്സരാർത്ഥികളായ അഭിഷേക് എസ്, സായ് കൃഷ്‌ണ എന്നിവരോട് മനസ് തുറക്കുന്നുണ്ട് നന്ദന. ഇതൊക്കെ പറയുമ്ബോഴും കടുത്ത ദേഷ്യത്തിലാണ് നന്ദന സംസാരിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം.’പൂമാനമേ മാത്രമല്ല, മൈ വെച്ചിട്ടുള്ള വേറൊരു പാട്ടും പാടി. അതിപ്പോ കൊറേ വട്ടമായി പാടുന്നുണ്ട്. ഞാൻ ഒരെണ്ണം പിടിച്ചങ്ങ് കൊടുക്കും. ഞാൻ പോയാലും സാരമില്ല. ഒന്നും മിണ്ടിയിട്ടില്ല ഞാൻ, എന്നിട്ട് തലയില്‍ കയറി നിരങ്ങുകയാണ്. എനിക്ക് പോയാലും കൊഴപ്പമില്ല, അവനെ ഒന്ന് പൊട്ടിക്കും എന്നിട്ട് ഞാൻ പോവും’ നന്ദന അഭിഷേക് ശ്രീകുമാറും സായ് കൃഷ്‌ണയും ഇരിക്കുന്ന മുറിയില്‍ നിന്ന് പറഞ്ഞു.’അവനെ പറഞ്ഞു വേണമെങ്കില്‍ മനസിലാക്കിക്കോ, അല്ലെങ്കില്‍ ചെരുപ്പൂരി ഞാൻ അടിക്കും. കൊടുക്കുമെന്ന് പറഞ്ഞാല്‍ ഞാൻ കൊടുക്കും. അവന് ചൊറിയാനുണ്ടെങ്കിലേ മുരിക്കുമ്മല്‍ കയറാൻ പറ. അല്ലാതെ എന്റെ അടുത്തേക്ക് അല്ല വരേണ്ടത് അവൻ.’ എന്നാണ് നന്ദന ദേഷ്യത്തോടെ പറയുന്നത്. ഒടുവില്‍ ഇക്കാര്യം ചോദിയ്ക്കാൻ സായ് കൃഷ്‌ണയ്ക്കും അഭിഷേക് ശ്രീകുമാറിനും ഒപ്പം നന്ദന ഇറങ്ങുന്നതും കാണാം.അഭിഷേക് ശ്രീകുമാറിനെ അതിനിടയില്‍ ടോക്സിക് എന്ന് പറഞ്ഞവനാണ് അവനെന്നും നന്ദന പറയുന്നുണ്ട്. ശേഷം ഇരുവരും കൈകോർത്ത് പിടിച്ച്‌ ആണ് അഭിഷേക് ഇരിക്കുന്ന മുറിയിലേക്ക് പോവുന്നത്. ഞങ്ങള്‍ പുതിയ കോംബോ ആണെന്നും അഭിഷേക് അതിനിടയില്‍ തമാശ രൂപേണ പറയുന്നുമുണ്ട്. ടോക്‌സിക് ഏട്ടാ വാ, എട്ടായി വാ എന്നൊക്കെ ഇതിനിടയില്‍ നന്ദന പറയുന്നുണ്ട്. ഇതോടെ അഭിഷേക് ജയദീപ് മുറി വിട്ട് പുറത്തേക്ക് പോവുന്നതും കാണാം.അതിനിടയില്‍ പുതിയ സംശയങ്ങളാണ് പ്രേക്ഷകർ ഉയർത്തുന്നത്. നന്ദനയ്ക്ക് അഭിഷേക് ശ്രീകുമാറിനോട് ഒരു ക്രഷ് ഉണ്ടെന്നും അത് പലപ്പോഴും കാണാൻ കഴിയുന്നുണ്ടെന്നുമാണ് കൂടുതല്‍ പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. കലിപ്പന്റെ കാന്താരിയാണ് നന്ദന എന്നും ചിലർ പരിഹാസത്തില്‍ പറയുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ നാടകങ്ങള്‍ ഒക്കെയെന്നും ചിലർ കമന്റില്‍ ചൂണ്ടിക്കാണിക്കുന്നു.