ഐ ഫോണിന്റെ ഏറ്റവും മികച്ച പ്രീമിയം ഫോണ്‍ വാങ്ങാന്‍ താല്‍പര്യമുണ്ടോ? ഇനി ഇല്ലെങ്കിലും പുത്തന്‍ ഓഫറുകള്‍ കേട്ടാല്‍ ആരും വാങ്ങിപ്പോകും.നിലവില്‍ ഇന്ത്യയിലുള്ള ഏറ്റവും മികച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണിത്. ഐഫോണ്‍ പതിനഞ്ച് സീരിസിന്റെ റെക്കോര്‍ഡ് വില്‍പ്പനയ്ക്ക് പിന്നിലും ഈ പ്രീമിയം ഫോണാണ് ഉള്ളത്.

ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സ് ഇപ്പോള്‍ വന്‍ വിലക്കുറവിലാണ് നിങ്ങള്‍ക്ക് ലഭ്യമാവുക. 1,59000 രൂപയ്ക്കാണ് ഈ ഫോണ്‍ ലോഞ്ച് ചെയ്തിരുന്നത്. ഇപ്പോള്‍ പതിനൊന്നായിരം രൂപയുടെ ഡിസ്‌കൗണ്ടാണ് ഫ്‌ളിപ്പ്കാര്‍ട്ട് നിങ്ങള്‍ക്ക് നല്‍കുന്നത്. മറ്റ് ഓഫറുകള്‍ എല്ലാം കൂടി ചേരുന്നതോടെ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ഈ ഫോണിന് ഇനിയും വില കുറയും.അതേസമയം ബാങ്ക് ഓഫറുകള്‍ അടക്കം ചേരുന്നതോടെ ക്രോമയില്‍ ഫ്‌ളിപ്പ്കാര്‍ട്ടിനേക്കാള്‍ വിലക്കുറവില്‍ ഐഫോണ്‍ പതിനഞ്ച് ലഭ്യമാവും. നിങ്ങള്‍ക്ക് ബാങ്ക് കാര്‍ഡുകള്‍ ഇല്ലെങ്കില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഈ പ്രീമിയം ഫോണ്‍ വാങ്ങുന്നതായിരിക്കും ലാഭം. ഐഫോണ്‍ പതിനഞ്ചിന്റെ പ്രൊ മാക്‌സിന്റെ ബേസ് മോഡല്‍ 256 ജിബിയുടേതാണ്.ഫ്‌ലിപ്പ്കാര്‍ട്ടില്‍ 1,48900 രൂപയ്ക്ക് ലഭ്യമാവും. എസ്ബിഐയുടെ ക്രെഡിറ്റ് കാര്‍ഡുണ്ടെങ്കില്‍ മൂവായിരം രൂപ ഇനിയും കുറയും. എക്‌സ്‌ചേഞ്ച് ഓഫറിലൂടെ മൂവായിരം രൂപയും നിങ്ങള്‍ക്ക് വീണ്ടും കുറയ്ക്കാനാവും. 11000 രൂപ ഫ്‌ളിപ്പ്കാര്‍ട്ട് നല്‍കുന്ന ഡിസ്‌കൗണ്ടും,അതോടൊപ്പം ആറായിരം രൂപ ബാങ്ക്-എക്‌സ്‌ചേഞ്ച് ഓഫറുകളിലുമായി ലഭിക്കുന്നതിലൂടെ ഡിസ്‌കൗണ്ട് 17000 രൂപയ്ക്ക് മുകളില്‍ പോകും.

ഇനി ക്രോമയിലേക്ക് വരുകയാണെങ്കില്‍ പ്രൊ മാക്‌സിന്റെ വില 1,51490 രൂപയാണ്. എസ്ബിഐ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചാണ് നിങ്ങളുടെ പേമെന്റുകള്‍ എങ്കില്‍ പതിനായിരം രൂപയുടെ ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നിങ്ങള്‍ക്ക് ലഭിക്കും. മറ്റ് ഡിസ്‌കൗണ്ടുകള്‍ എല്ലാം ചേരുന്നതോടെ 18410 രൂപയുടെ ഡിസ്‌കൗണ്ടാണ് ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് ലഭിക്കുക.1,28766 രൂപ വരെ എക്‌സ്‌ചേഞ്ച് വിലയായി ബേസ് മോഡലുകള്‍ക്ക് ക്രോമയില്‍ നല്‍കുന്നുണ്ട്. 512 ജിബി മോഡലുകള്‍ക്കും സമാനമായ ഓഫറുകളുണ്ട്. പ്രൊ മോഡലുകളാണ് എക്‌സ്‌ചേഞ്ചിനായി നല്‍കേണ്ടത്. എന്നാലേ കൂടുതല്‍ തുക ലഭിക്കൂ. പതിനഞ്ച് പ്രൊ മാക്‌സിന്റെ 512 ജിബി മോഡലിന് 1,69990 രൂപയാണ് വില.

ഇതില്‍ രണ്ടിലും ഏതാണ് മികച്ചതെന്ന് ചോദിച്ചാല്‍ തിരഞ്ഞെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. മികച്ച കാര്‍ഡ് ഓപ്ഷനുണ്ടെങ്കില്‍ ക്രോമയില്‍ നിന്ന് വാങ്ങുന്നതായിരിക്കും നല്ലത്. കാരണം നല്ലൊരു തുക ലാഭിക്കാനാവും. എന്നാല്‍ മികച്ച എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കും.ബാങ്ക് കാര്‍ഡുകള്‍ ഇല്ലെങ്കിലും ഫ്‌ളിപ്പ്കാര്‍ട്ടിനെ എല്ലാവര്‍ക്കും ഉപയോഗിക്കാനാവും. നല്ല ഡിസ്‌കൗണ്ടും ലഭിക്കും. എന്തായാലും മികച്ച ക്യാമറകള്‍ അടങ്ങിയ ഈ ഫോണ്‍ വാങ്ങുന്നത് ഇപ്പോള്‍ ഫ്‌ളാഗ്ഷിപ്പ് പ്രേമികള്‍ക്ക് ഏറ്റവും മികച്ച എക്‌സ്പീരിയന്‍സ് സമ്മാനിക്കും. വിലക്കുറവില്‍ ലഭ്യമാവുന്നത് പോക്കറ്റ് കീറാതെ സഹായിക്കുകയും ചെയ്യും.