തെന്നിന്ത്യയില്‍ മറ്റെല്ലാ നടിമാരെയും കടത്തിവെട്ടി നയന്‍താര. ദക്ഷിണേന്ത്യന്‍ സിനിമകളില്‍ ഏറ്റവും പ്രതിഫലം കൈപറ്റുന്ന നടിയായി അവര്‍ മാറിയിരിക്കുകയാണ്.നേരത്തെ തൃഷയും അനുഷ്‌ക ഷെട്ടിയും നയന്‍താരയേക്കാള്‍ പ്രതിഫലം വാങ്ങുന്നുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ തമിഴ് സിനിമയിലെ പ്രമുഖര്‍ തന്നെ അത് നിഷേധിച്ചിരിക്കുകയാണ്.

ഡെക്കാന്‍ ക്രോണിക്കിള്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. നയന്‍താര തൃഷയേക്കാള്‍ പ്രതിഫലത്തില്‍ വളരെ മുന്നിലാണെന്നാണ്. പല സൂപ്പര്‍ താരങ്ങളോളം തന്നെ നയന്‍താര പ്രതിഫലം വാങ്ങുന്നുവെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. തെന്നിന്ത്യയില്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങുന്ന ഏക നടിയും നയന്‍താര തന്നെയാണെന്ന് ഇവര്‍ പറയുന്നു.ബോളിവുഡ് നടിമാരെ പോലെ പ്രതിഫലം വാങ്ങുന്നതാണ് നയന്‍താരയുടെ രീതി. നിലവില്‍ പത്ത് കോടിയോ അതിന് മുകളിലോ ആയിട്ടാണ് നയന്‍താര പ്രതിഫലം വാങ്ങുന്നത്. പത്ത് കോടി പ്രതിഫലം വാങ്ങുന്ന ഒരു നടിപോലും ദക്ഷിണേന്ത്യയില്‍ ഇല്ല. തമിഴ് സിനിമയില്‍ മാത്രമല്ല തെലുങ്ക് സിനിമയിലും അവര്‍ ഉയര്‍ന്ന പ്രതിഫലമാണ് വാങ്ങുന്നത്.

അനുഷ്‌ക ഷെട്ടി, തൃഷ, പൂജ ഹെഗ്‌ഡെ, കാജള്‍ അഗര്‍വാള്‍, സാമന്ത എന്നിവരാണ് നയന്‍താരയുമായി മത്സരിക്കുന്ന നടിമാര്‍. എന്നാല്‍ ഇവരുടെ എല്ലാം പ്രതിഫലം വളരെ പിന്നിലാണ്. നയന്‍താര ബോളിവുഡില്‍ അഭിനയിച്ച്‌ ആയിരം കോടി ഗ്രോസറിന്റെ ഭാഗമായിരുന്നു. നിലവില്‍ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റായ ജവാനിലെ നായികയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍.ഒറ്റയ്ക്ക് സിനിമകള്‍ വിജയിപ്പിക്കാനുള്ള കഴിവാണ് നയന്‍താരയെ മറ്റ് നടിമാരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. കൊലമാവ് കോകില, ഇമൈക നൊടികള്‍, നാനും റൗഡി താന്‍, തുടങ്ങിയ ചിത്രങ്ങളിലെല്ലാം നയന്‍താരയുടെ വേഷങ്ങള്‍ നായകതുല്യമായിരുന്നു. ഈ സിനിമകളെല്ലാം വിജയിക്കാനുള്ള പ്രധാന ഘടകവും നയന്‍താര തന്നെയായിരുന്നു.

അനുഷ്‌കയ്ക്കും തൃഷയും അടക്കമുള്ള നായികമാര്‍ മൂന്നിനും നാല് കോടിക്കും ഇടയില്‍ മാത്രമാണ് പ്രതിഫലം വാങ്ങുന്നത്. അതേസമയം ഓരോ ചിത്രം തുടങ്ങുമ്ബോഴും പ്രതിഫലത്തിന്റെ കാര്യത്തില്‍ നയന്‍താര വിട്ടുവീഴ്ച്ച ചെയ്യാറില്ല. കൃത്യമായ പ്രതിഫലം ലഭിക്കുന്ന ചിത്രങ്ങള്‍ മാത്രമേ നടി ഏറ്റെടുക്കാറുള്ളൂ.നയന്‍താരയുടെ താരമൂല്യം ആവശ്യമുള്ളവരാണ് അതുകൊണ്ട് അവരെ തേടി വരാറുള്ളത്. തെലുങ്കില്‍ ചിരഞ്ജീവിക്കൊപ്പം അഭിനയിക്കുമ്ബോഴേ നയന്‍താരയുടെ പ്രതിഫലം നാല് കോടിയില്‍ എത്തിയിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ക്കാണ് നടി ഉയര്‍ന്ന പ്രതിഫലം വാങ്ങാറുള്ളത്. എന്നാല്‍ സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ക്കായി നയന്‍സ് പ്രതിഫലം കുറയ്ക്കാറുണ്ട്.ചെറിയ ചിത്രങ്ങള്‍ക്ക് ഒന്നര കോടി മുതല്‍ രണ്ട് കോടി വരെയാണ് നയന്‍താര പ്രതിഫലം വാങ്ങുന്നതാണ്. ഡോറ, മായ, അറം, പോലുള്ള ചിത്രങ്ങള്‍ ഹിറ്റാവാന്‍ കാരണവും ഇത് തന്നെയാണ്. താരമൂല്യമുള്ള ചിത്രങ്ങള്‍ക്കാണ് പത്ത് കോടിയില്‍ അധികം നയന്‍താര പ്രതിഫലം വാങ്ങുന്നത്.ഇവയില്‍ അഭിനയ പ്രാധാന്യം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞാണ് നയന്‍താര ഇത്തരമൊരു സമീപനം നടത്തുന്നത്. മികച്ച കഥയുള്ള ചിത്രവും അതുപോലെ കൊമേഴ്ഷ്യല്‍ മസാല സിനിമകളും തമ്മിലുള്ള ബാലന്‍സിംഗാണ് നയന്‍താരയുടെ കരിയറിന് ഇത്ര കരുത്തേകുന്നത്.