ബിഗ് ബോസ് മലയാളം സീസണ്‍ 6 പത്താം ആഴ്ചയിലേക്ക് കടക്കുമ്ബോള്‍ മത്സരം കൂടുതല്‍ ശക്തമാകുകയാണ്. ഫൈനല്‍ ഫൈവില്‍ ആരൊക്കെ ഉണ്ടാകും എന്ന് പ്രേക്ഷകർക്ക് ഇപ്പോഴും പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.എങ്കിലും ജിന്റോ, ജാസ്മിന്‍ എന്നിവരെ പ്രേക്ഷകർ ഫൈനല്‍ ഫൈവില്‍ പ്രതീക്ഷിക്കുന്നുണ്ട്.

തുടക്കം മുതല്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്ന മത്സരാർത്ഥിയായിരുന്നു ജാസ്മിന്‍. എന്നാല്‍ ഇടക്ക് ഗബ്രിയുമായുള്ള കോംമ്ബോ പിടിച്ചതോടെ വലിയ വിമർശനങ്ങളും ഇരുവർക്കും കേള്‍ക്കേണ്ടി വന്നിരുന്നു. ഗ്രബി പോയതോടെയുള്ള ജാസ്മിന്റെ മത്സര രീതി വീണ്ടും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നത്. പിന്തുണയ്ക്കുന്നവരെപ്പോലെ തന്നെ ജാസ്മിനെ രൂക്ഷമായ രീതിയില്‍ വിമർശിക്കുന്നവരുമുണ്ട്. അത്തരക്കാരുടെ വിമർശനങ്ങള്‍ക്ക് എണ്ണിയെണ്ണി മറുപടി പറയുന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..ജാസ്മിനെ വെറുക്കുന്നവർ പറഞ്ഞ കാരണങ്ങള്‍ അവള്‍ ഗബ്രിയുമായി പ്രേമ നാടകം കളിക്കുന്നു, അത് സദാചാരലംഘനമാണ് എന്നൊക്കെയായിരുന്നു. മറുപടി, ഒന്നാമത് അതൊരു നാടകമല്ല. പരസ്പരം താങ്ങായി നിന്ന സുഹൃത്തുക്കള്‍ കലക്രമേണ പ്രണയത്തിലായി. അവർ സമ്മതിച്ചില്ലെങ്കിലും അത് പ്രണയം തന്നെ ആയിരുന്നു. ഇനി പ്രണയിക്കുന്നത് ഇത്ര വലിയ തെറ്റാണോ? സിനിമയിലും സീരിയലിലും പ്രണയം ആസ്വദിക്കുന്ന നമ്മള്‍ക്ക് ഇത് ആസ്വദിക്കാൻ പറ്റിയില്ലെങ്കില്‍ അത് നമ്മുടെ കുഴപ്പമല്ലേ?ഇനി അവർ കുറച്ചു ഓവറായിരുന്നു എന്ന് തന്നെ വെക്കാം. എന്നാലും അവിഹിത ബന്ധങ്ങളുടെ കഥ മാത്രം പറയുന്ന സീരിയലുകള്‍ ആസ്വദിക്കുന്നവർക്ക് ഇത് സദാചാര ലംഘനമാണെന്ന് പറയാൻ അർഹതയുണ്ടോ? ഇതേ കാരണം കൊണ്ട് തന്നെ ഇത് കുട്ടികളെ വഴി തെറ്റിക്കുമെന്ന് പറയാൻ അർഹതയുണ്ടോ? ടീവിയിലും മൊബൈലിലും കുത്തിയോഴുകുന്ന സെക്സ് മക്കളെ കാണിക്കുന്നവർക്ക് ഇവിടെ മാത്രം എന്താണ് പ്രശ്നം.ഇനി ഗബ്രിയേല്‍ പോയതോടെ അക്കാര്യത്തിലും തീരുമാനമായി. ജാസ്മിൻ കാരണമാണ് ഗബ്രിയേല്‍ പോയതെന്ന് ആക്ഷേപിച്ചവർ സത്യത്തില്‍ ആ ബന്ധം ആസ്വദിച്ചവരല്ലേ അല്ലെങ്കില്‍ ഗബ്രിയേല്‍ പോയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്ജാസ്മിനെതിരായ രണ്ടാമത്തെ ആരോപണം എന്ന് പറയുന്നത് അവള്‍ തെറി പറയുന്നുവെന്നാണ്. അതിനും മറുപടിയുണ്ട്, ജാസ്മിൻ പറയുന്നത് സാധാരണ കോളേജ് പിള്ളേർ പറയുന്ന മാങ്ങാത്തൊലി, തേങ്ങാ കൊല, പിണ്ണാക്ക്, ഊള എന്നിവയൊക്കെയാണ്. എന്നാല്‍ അവളുടെ തെറിയെ വിമർശിച്ചു കൊണ്ട് കമന്റിടുന്നവരുടെ മോശം വാക്കുകള്‍ എന്തൊക്കെയാണ്. അപ്പോള്‍ ആരാണ് തമ്മില്‍ ഭേദം.ജാസ്മിൻ ആരെയും ബഹുമാനിക്കുന്നില്ലെന്നതാണ് അടുത്ത ആരോപണം. മറുപടി, എന്തിനു ബഹുമാനിക്കണം അവളെ ഇരുപത്തി നാല് മണിക്കൂറും കളിയാക്കുകയും പരിഹസിക്കുകയും ഏഷണി പരദൂഷണം പറയുകയും ചെയ്യുന്നവർ അവളുടെ ബഹുമാനം അർഹിക്കുന്നുണ്ടോ.. ക്യാപ്റ്റൻ ആയിരുന്നപ്പോള്‍ പോലും അവള്‍ക്ക് കിട്ടാത്ത റെസ്‌പെക്ടറും അനുസരണയും എന്തിന് അവള്‍ തിരിച്ചു കൊടുക്കണം? ഇനി അവള്‍ക്ക് മാത്രമാണോ അവിടെബഹുമാനക്കുറവ് ഉള്ളത്.ജാസ്മിൻ എപ്പോഴും കാലോ കയ്യോ ഇളക്കി കൊണ്ടിരിക്കുന്നു. അതവളുടെ സ്വഭാവ ദൂഷ്യമാണെന്നാണ് മറ്റൊരു പരാതി. അതിനും മറുപടിയുണ്ട്. അത് ചിലരുടെ ശാരീരിക അവസ്ഥയാണ്. ചിലർക്ക് എപ്പോഴും കൈ കാലുകള്‍ ഇളക്കി കൊണ്ടിരിക്കണം. അത് വന്നവർക്കേ അതിന്റെ പ്രയാസം മനസ്സിലാകൂ അതിനെ സ്വഭാവ ദൂഷ്യമായി കൂട്ടികെട്ടുന്നത് അങ്ങേയറ്റം മോശമാണ്.ജാസ്മിൻ വൃത്തിയില്ലെന്നാണ് അടുത്ത ലേബല്‍. നിഷ്കളങ്കത കൊണ്ട് പൊതു സമൂഹത്തില്‍ ഇട്ട് കൊടുത്തതാണ് ജാസ്മിൻ കാണിച്ച ഏറ്റവും വലിയ അബദ്ധം താൻ ഒന്നരാടം മാത്രമേ കുളിക്കാറുള്ളൂ എന്ന് അവള്‍ തന്നെ ആണ് പറഞ്ഞത്. അവള്‍ അത് പറഞ്ഞില്ലായിരുന്നെങ്കില്‍ മറ്റാരും അത് അറിയാനും പോവില്ലായിരുന്നു. അവള്‍ക്ക് അങ്ങനെ ഒരു ലേബല്‍ പതിച്ചു കിട്ടുകയുമില്ലായിരുന്നു. ഇനി ദിവസം കുളിക്കുന്നത് കൊണ്ട് മാത്രം ഒരാള്‍ക്ക് വൃത്തി ഉണ്ടായികൊള്ളണമെന്നില്ല.അവള്‍ക്ക് അലർജി പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടാണ് കുളിക്കാത്തതെന്ന് അവള്‍ പറഞ്ഞിട്ടുണ്ട്. ഒരു അസുഖത്തെ പോലും കണക്കിലെടുക്കാതെ അതിന്റെ പേരില്‍ അവളെ ടോർചർ ചെയ്യുന്നത് ക്രൂരമാണ്. ഇനി അവള്‍ക്ക് സ്വല്പം വൃത്തി കുറവുണ്ട് എന്നുള്ളത് സത്യമാണ്, അത് അശ്രദ്ധ കൊണ്ട് വരുന്ന വൃത്തി കുറവാണ്. അത് ക്ഷമിക്കാവുന്നതേ ഉള്ളൂ. ഞെളിയൻ പറമ്ബിനെക്കാള്‍ വലിയ മാലിന്യം പേറി നടക്കുന്ന അൻസിബയേക്കാള്‍ ഭേദമാണ്.