ബിഗ് ബോസ് സീസണ്‍ 6 ല്‍ ഇന്ന് ഏറ്റവും കൂടുതല്‍ വിമർശനം കേട്ടുകൊണ്ടിരിക്കുന്ന മത്സരാർത്ഥികളില്‍ ഒരാളാണ് ജാസ്മിന്‍. അതുപോല തന്നെ ജാസ്മിനെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗവും ബിഗ് ബോസ് പ്രേക്ഷകർക്കിടയിലുണ്ട്. സോഷ്യല്‍ മീഡിയയിലെ ബിഗ് ബോസ് ഗ്രൂപ്പുകളില്‍ ജാസ്മിന്‍ അനുകുലികളും ജാസ്മിന്‍ വിരുദ്ധരും തമ്മില്‍ വാദപ്രതിവാദങ്ങളും ശക്തമാണ്.

വിമർശകർക്ക് മറുപടിയായിക്കൊണ്ട് ജാസ്മിന്‍ അനുകൂലിയായ ഒരു പ്രേക്ഷകന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ രീതിക്കാണ്‍ പോകുന്നതെങ്കില്‍ ജാസ്മിന്‍ വിമർശകർ ഇനിയും ഒരുപാട് കരയേണ്ടി വരുമെന്നാണ് ആ പ്രേക്ഷകന്‍ പറയുന്നത്. ഇതിനോടകം തന്നെ ചർച്ചാ വിഷയമായ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

‘ജാസ്മിനെ ബിഗ് ബോസ് ഫേവർ ചെയ്യുന്നു, മറ്റാർക്കും കൊടുക്കാത്ത പരിഗണന ജാസിമിന് മാത്രം എന്തിനു കൊടുക്കുന്നു, ജാസ്മിൻ തല്ലി അപ്സരയെ തല്ലി എന്നിട്ട് ജാസ്മിനെ പുറത്താക്കുന്നില്ല. ഇത് എന്ത് എന്ത് എന്തെന്ത്?’ എന്നൊക്കെയാണല്ലോ വിമർശകർ നിരന്തരം പറയുന്നത്. എല്ലാവരോടും പറയാനുള്ള മറുപടി, ഇനിയും.. ഉറക്കെ ഉറക്കെ കരയൂ.. എന്നാണ്.ഇതിന് തക്ക മറുപടി എന്തെന്ന് എന്നെക്കാൾ നന്നായി നിങ്ങൾക്ക് അറിയാം.എല്ലാവരും സ്വാർത്ഥരാണ്, സ്വന്തം കാര്യം മാത്രമേ നോക്കൂ. നമ്മളുടെ തെറ്റ് മറച്ചു വെച്ചിട്ട് മറ്റുള്ളവരുടെ നിസ്സാര തെറ്റുകൾ പെരിപ്പിച്ച് വലിയ പ്രശ്നം ആക്കാന്‍ ശ്രമിക്കും. ഇത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങളോട് ആണ് പറയുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട മത്സരാർത്ഥിയെ മാത്രമേ നിങ്ങൾ ഫേവർ ചെയ്യുള്ളു എന്ന് നിങ്ങൾക്ക് എല്ലാവർക്കും അറിയാം. പിന്നെ എന്തിനാണ് ഈ നാടകമൊക്കെ.ബിഗ് ബോസ് സീസൺ സിക്സില്‍ ഏറ്റവും കൂടുതൽ കണ്ടന്റ് കിട്ടിയത് ജാസ്മിനെ വെച്ചിട്ടാണ്. മീഡിയ, യൂട്യൂബർ ഒക്കെ പൈസ വാരിയതും അവരെ വെച്ചിട്ടാണ്. എങ്കിൽ പിന്നെ ജാസ്മിനെ ഫേവർ ചെയ്യാണ്ട് വാ തുറക്കാതെ പഴം വിഴുങ്ങി ഇരിക്കുന്ന അഭിജിത്തിന് ഫേവർ ചെയണോ? നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടെങ്കിൽ അത് സത്യമായിരിക്കും.ഒരു ഇന്റർവ്യൂവിന് രണ്ട് പേർ എത്തി. ഒരാൾ നല്ല കഴിവുള്ളവനും പണിയെടുക്കുന്നവനും. ഒപ്പം ഉള്ള ആളുടെ പേര് അഭിജിത്ത്, പണിയെടുക്കാനും അറിയാൻ മേല കഴിവും ഇല്ല. കഴിവ് ഉള്ളവന് ആ ഓഫീസ് കൂടുതൽ പരിഗണന നൽകുന്നു എന്ന് പറഞ്ഞ് കിടന്നു കരഞ്ഞിട്ട് കാര്യമുണ്ടോ.? അതുതന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.പിന്നെ ഇപ്പോൾ ആരോ പറഞ്ഞു ജാസ്മിൻ അർജുൻ ആയി കോംമ്പോ ചേരുന്നു, അവൾക്ക് ഓരോ സമയത്തും ഓരോ ആളുകളെ വേണം അവൾക്ക് പറയുന്ന പേര് വേറെ ആണ് എന്നൊക്കെ. ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത് സൊസൈറ്റിയുടെ അന്ധമായ ഇടുങ്ങിയ ചിന്തയാണെന്നൊക്കെ.ജാസ്മിന്‍ നിങ്ങളെപ്പോലെ സാധാരണക്കാരി അല്ല. അതുകൊണ്ടാണ് ഇരുപത്തിമൂന്നാം വയസ്സിൽ അവളുടെ പ്രോഗ്രാം നിങ്ങൾ ടിവിയിൽ കാണുന്നത്.. ഒരു അമ്മൂമ്മയുടെ കമന്റ് കണ്ടു അവൾ പുറത്തിറങ്ങി എങ്ങനെ ആളുകളെ ഫെയ്സ് ചെയ്യും, ആ കുട്ടിക്ക് നല്ലൊരു ജീവിതം കിട്ടുമോ? എന്നൊക്കെ. കണ്ണുകൊണ്ട് കാണാൻ പാടില്ലാത്തതോ, പൊതുവേ ഇന്ന് ചെയ്യാൻ പറ്റാത്തത് ഒന്നും ആ കുട്ടി അവിടെ ഇരുന്നു ചെയ്തിട്ടില്ല…വെറുതെ ആണോ ചില പ്രത്യേക മൈൻഡ് ഉള്ള ആളുകളെ വസന്തം എന്നൊക്കെ പറയുന്നത്. ഇതിനേക്കാൾ വലിയ പ്രശ്നം ഉണ്ടാക്കിയ സെലിബ്രിറ്റീസ് നമുക്ക് ഇടയിലുണ്ട്. ഈ ഒരു വർഷത്തിനെതിരെ ഒരുപാട് ന്യൂസുകൾ നമ്മൾ കേട്ടിട്ടുണ്ട്.എന്നിട്ട് അവരൊക്കെ ആത്മഹത്യ ചെയ്തൊഅവർ ഒക്കെ വീടിന് അകത്ത് കുത്തിയിരുന്നൊ.? അവർക്ക് അടുത്ത ഓഫർ വരും, സിനിമയിൽ നിന്നോ സീരിയലിൽ നിന്നോ ടിവി ഷോകളിൽ നിന്നോ ഒക്കെ..

അവർക്ക് ഒരു എഗ്രിമെന്റ് എഴുതി സൈൻ ചെയ്ത് കിട്ടുന്ന പ്രതിഫലം എന്ന് പറയുന്നത് നിങ്ങളെപ്പോലെയുള്ള സാധാരണക്കാർ മൂന്ന് നാല് വർഷം കിടന്ന് പണിയെടുത്ത് കിട്ടുന്നതായിരിക്കും. നിങ്ങൾ പ്രതികരിച്ചോളൂ, വിമർശിച്ചോളു, പക്ഷെ അത് ആ ഷോയുടെ ബേസിൽ ആയിരിക്കണം എന്ന് മാത്രം. അല്ലെങ്കിൽ പൊട്ടന്മാർ ആവുന്നത് നിങ്ങൾ തന്നെയാണ്.ജാസ്മിന്റെ മനക്കട്ടി എത്രത്തോളം ഉണ്ടെന്ന് ഇതിനോടകം ആളുകൾക്ക് മനസ്സിലായിക്കാണും. എന്നിട്ടും പുറത്ത് പറയാത്തതാണ് എന്നത് മറ്റൊരു സത്യം. എത്ര പേരുമായി നിങ്ങൾ താരതമ്യം ചെയ്തു. ആദ്യമേ ജിൻന്റോയുടെ എതിരാളി എന്ന് പറഞ്ഞു. പിന്നീട് സിബിൻ വന്നപ്പോൾ, ജാസ്മിന് എതിരെ നില്‍ക്കുന്നത് കൊണ്ട് നിങ്ങൾ സിബിനെ ബൂസ്റ്റ് ചെയ്തു.

സിബിൻ ഔട്ട് ആയപ്പോഴാണ് ആ പാവം അൻസിബ ഒന്ന് വാ തുറന്നത്. അപ്പോൾ നിങ്ങൾ അൻസിബയെ ബൂസ്റ്റ് ചെയ്തു. എന്തിന് മനുഷ്യാവകാശ കമ്മീഷന്റെ എന്തോ റിപ്പോർട്ട് എന്ന് പറഞ്ഞു കൊണ്ട് വരെ ഇവിടെ ജാസ്മിൻ എതിരെ പ്രശ്നം ഉണ്ടാക്കി. എന്നിട്ടും ആ 23 കാരി തളർന്നില്ല. ജാസ്മിന്റെ കഴിവ് അനുസരിച്ച് ബിഗ് ബോസ് പട്ടം എന്നത് ഒരു ചെറിയ നേട്ടം മാത്രമായിരിക്കും.