ഗബ്രിയും ജാസ്മിനും ചേര്‍ന്ന് കോംബോ ഉണ്ടാക്കിയത് കൊണ്ടാണ് ഇത്രയും കാലം മുന്നോട്ട് പോയത്. ഗബ്രി ഇല്ലാതെ ജാസ്മിനൊരു നിലനില്‍പ്പില്ല എന്നിങ്ങനെ ജാസ്മിനെതിരെ കുറ്റപ്പെടുത്തലുകള്‍ മാത്രമാണ് ഉണ്ടാവാറുള്ളത്. സത്യത്തില്‍ മെന്റലി സ്‌ട്രോങ് ആയിട്ടുള്ള മത്സരാര്‍ഥിയാണ് ജാസ്മിന്‍ ജാഫര്‍.

തനിക്കെതിരെ വന്ന പ്രതിബന്ധങ്ങളെയെല്ലാം മറികടക്കാന്‍ ജാസ്മിന് സാധിക്കുന്നുണ്ട്. എന്നിട്ടും കുറ്റപ്പെടുത്തലുകളാണ്. ശരിക്കും ജാസ്മിന്റെ ജീവിതത്തില്‍ തുടക്കം മുതല്‍ നടക്കുന്ന സംഭവങ്ങളും ഇനി നടന്നേക്കാന്‍ സാധ്യതയുള്ള കാര്യങ്ങളും ചൂണ്ടിക്കാണിച്ച് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.

‘അര്‍ജുന് ഒരുപാട് ആരാധകര്‍ ഉണ്ട്. അത് വോട്ടിങ്ങില്‍ കണ്ടതുമാണ്. അദ്ദേഹം ഇത്രയും നാള്‍ നോമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടതും അദ്ദേഹത്തിന് ആരാധകര്‍ ഉള്ളതുകൊണ്ട് തന്നെയാണ്..ഒരു ദിവസം സിജോയും അര്‍ജുന്‍ തമ്മിലുള്ള ഒരു സംഭാഷണം ബിഗ് ബോസ് എപ്പിസോഡില്‍ വന്നിരുന്നു. അന്ന് സിജോ അര്‍ജുനോട് പറയുകയാണ്… എന്‍ഗേജ്‌മെന്റ് കഴിഞ്ഞ പെണ്‍കുട്ടിയാണ് ജാസ്മിന്‍. എന്നിട്ട് അവള്‍ ഇവിടെ വന്നു കാണിക്കുന്നത് എന്താണ്? ഇതൊക്കെ കാണുന്ന അവന്റെ ചെക്കന് പൊളിയത്തില്ലേ..

അര്‍ജുന്‍: പിന്നില്ലേ ഉറപ്പായിട്ടും പൊളിയും. അവള്‍ എന്തൊക്കെയാണ് കാണിക്കുന്നത്. എല്ലാം കഴിഞ്ഞു ഗബ്രി ഔട്ടായി. ഇപ്പോള്‍ അര്‍ജുന്‍ ജാസ്മിന്റെ ഒപ്പം കാണിക്കുന്നത് എന്താണ്? ഇപ്പോള്‍ അര്‍ജുന്‍ കാണിക്കുന്നത് തെറ്റ് ആണെങ്കില്‍ അര്‍ജുന് സപ്പോര്‍ട്ട് ചെയ്ത നിങ്ങളും തെറ്റുകാരല്ലേ? ആദ്യം തൊട്ടു പറയുന്ന കാര്യം ഇതുതന്നെയാണ്. മനുഷ്യരാണ്, വായു ഇല്ലാത്ത ഉറവിടം ഉണ്ടെങ്കില്‍ അങ്ങോട്ടേക്ക് വായു ഇടിച്ചുകേറും എന്നതുപോലെ തന്നെ നമുക്ക് ഉചിതമായ കാര്യങ്ങള്‍ സന്ദര്‍ഭത്തിന് അനുയോജിച്ചു ചെയ്യുക. അത് മാത്രമേ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ നിവൃത്തിയുള്ളൂ.

അതിന് ആളുകള്‍ എങ്ങനെ കാണും, വീട്ടമ്മമാര്‍ ഏത് മൈന്‍ഡില്‍ എടുക്കും. 40 കഴിഞ്ഞ ആളുകള്‍ എങ്ങനെ ചിന്തിക്കും, എന്നൊക്കെ ആലോചിച്ചാല്‍ എവിടെയാണോ നില്‍ക്കുന്നത് അവിടെ തന്നെ ഇരിക്കത്തെ ഉള്ളൂ. ആളുകള്‍ ജാസ്മിനെ കുറ്റപ്പെടുത്തും. ഗബ്രി പോയപ്പോള്‍ അടുത്ത ആളായി. ഇത് ഇവളുടെ തൊഴിലാണ്, അവള്‍ മോശപ്പെട്ടവള്‍ ആണ് എന്നൊക്കെ പറഞ്ഞു..

ജാസ്മിന്‍ എന്ത് ചെയ്യണം. വര്‍ഷങ്ങളായി ബിഗ് ബോസില്‍ കയറാന്‍ വേണ്ടി പ്രയത്‌നിച്ചു, അവസാനം ബിഗ് ബോസില്‍ കയറിപ്പറ്റി. അവിടെനിന്ന് പരിചയപ്പെട്ട ഒരു വ്യക്തി അമ്പത്തിയഞ്ചാം ദിവസം എവിക്ടായി എന്നും പറഞ്ഞ് കുത്തിയിരുന്ന് കരയണോ..ഒരു കോമ്പിനേഷന്‍ ഒപ്പിക്കാതെ ജാസ്മിന്‍ അവിടെ നിന്ന് പുറത്ത് ആവുകയാണെങ്കില്‍ ജാസ്മിനെ കുറ്റപ്പെടുത്താം. ഗബ്രിയില്ലാണ്ട് കളിക്കാന്‍ പറ്റത്തില്ല എന്നൊക്കെ പറഞ്ഞവര്‍ ഇപ്പോള്‍ എവിടെയാണ്. സിബിന്‍ വന്നപ്പോള്‍ എന്തൊരു ഫാന്‍സ് ആയിരുന്നു. കൂടുതല്‍ ഫാന്‍സും അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഇപ്പോള്‍ സിബിന് ചങ്കൂറ്റം ഇല്ല, ആണത്തമില്ല, ജാസ്മിനെ പറ്റി എപ്പോഴും കുറ്റം പറയുകയാണ് അവന്‍ എന്ന് പറഞ്ഞ് ഇത്രയും നാള്‍ പുകഴ്ത്തി പറഞ്ഞ അതേ ആളുകള്‍ തന്നെ അവനെ കളിയാക്കുകയാണ്. ഈ മേഖലയില്‍ ഇറങ്ങി തിരിച്ചാലുള്ള കുഴപ്പം ഇതാണ്. നെഗറ്റീവ് ഒരുപാട് ഉണ്ടാകും. അത് മൈന്‍ഡ് ആക്കാതെ മുന്നോട്ടു പോകുന്നവനാണ് വിജയിക്കുന്നത്. നാലാം സീസണില്‍ മത്സരിച്ച റിയാസിന് അന്നും ഇന്നും ഒരുപാട് നെഗറ്റീവ് ഉണ്ട്. പക്ഷേ റിയാസ് അത് മൈന്‍ഡ് ചെയ്യുന്നില്ല. അവന്റെ വസ്ത്രധാരണം, അവന്‍ താമസിക്കുന്ന വീട്, ഉപയോഗിക്കുന്ന ഫോണ്‍, തുടങ്ങി അവന്‍ സോഷ്യല്‍ മീഡിയയിലൂടെ എത്ര സമ്പാദിക്കുന്നു എന്ന് നോക്കിയാല്‍ ആ ചെക്കന്റെ റേഞ്ച് നിങ്ങള്‍ക്ക് മനസ്സിലാകും. പൂര്‍വികര്‍ പറയും, അയ്യേ അവനെ പറ്റി ആളുകള്‍ക്ക് മതിപ്പില്ല അതുകൊണ്ട് അവന്‍ മോശക്കാരന്‍ ആണ്. എന്റെ മക്കളെ അവന് കെട്ടിച്ചു കൊടുക്കത്തില്ലെന്ന്. ഒന്നുമാത്രം ആലോചിക്കുക, ഇത്രയും ജനങ്ങള്‍ ജാസ്മിനെ കുറ്റം പറയുന്നുണ്ട്. എന്നിട്ടും നിങ്ങളുടെ ആണോ ജാസ്മിന്റെ ജീവിതരീതി ആണോ സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നത്? നിങ്ങള്‍ക്ക് അതിനുള്ള ഉത്തരം കിട്ടുമെന്നാണ്’ ആരാധകന്‍ പറയുന്നത്.