വർഷണം

Aug 1, 2020
വരുവാൻ കാത്തിരുന്നു,
നീ വരാത്തപ്പൊഴൊക്കെയും -
ഇഷ്ട്ടം പോലെ കലഹിച്ചു നിന്നോട് -
വ്യഥാ കേഴുമെൻ മനസ്സ്.

തണുപ്പിലേയ്ക്ക്….
ജാലകങ്ങൾ തുറന്ന് -
നീ പെയ്തൊഴിക്കുമാ ,
നീർ പളിങ്കുകളെ തട്ടിതെറിപ്പിച്ച്-
നീ നനയ്ക്കുമ്പോൾ മാത്രം ,
നിനക്കായെന്നോണം -
വിടരുമാ മൊട്ടുകളെകണ്ട് -
ഈ ജാലകചാരെ -
വെറുതെയിരിക്കുവാൻ….
നിന്റെ വരവിനിയും ബാക്കി.

ഇടയ്ക്കെപ്പോഴോ-
ഇരുളിൻ മറപറ്റിയേതോ-
വാതര രാത്രികളിൽ…
ഇണക്കമില്ലാതാർത്തലച്ചു വന്ന -
നിന്റെയിരമ്പലുകൾ
എൻ നിദ്രയെ-
പാതിമുറിച്ച് കടന്നുപോയപ്പോൾ
കലഹിച്ചു ഞാൻ നിന്നോട് പിന്നെയും .

നീ നേർത്ത നൂലായി
മണ്ണിനെ പുണരുന്നതെനിക്കിഷ്ടം
ആദ്യ പുൽകലിലുയരുന്ന പുതുഗന്ധവും
മടുക്കരുതൊരിക്കലും…

വ്യഥാ കലഹിക്കുമെൻ മനസ്സിനെ
എന്റെ കലഹം,
എന്നിഷ്ടങ്ങളോട് മാത്രം…..
ആത്മാവിലലിഞ്ഞു ചേർന്ന
എന്നിഷ്ടങ്ങളോട്. 
***********************************

എഴുതിയത് : ലിച്ചി (മിജി)

എഴുത്തിലും വായനയിലും ഫോട്ടോഗ്രാഫിയിലും തത്പരയായ എഴുത്തുകാരി ജേർണ്ണലിസത്തിൽ പി ജി ഡിപ്ലൊമ നേടിയിട്ടുള്ള വ്യക്തിയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ സാന്നിധ്യമായ എഴുത്തുകാരി പ്രകൃതിസ്നേഹി കൂടെയാണ്.