കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. കുറ്റവിമുക്തനാക്കണമെന്ന പ്രതിയുടെ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. വിചാരണ കോടതി വിധിച്ച വധശിക്ഷ ശരിവെച്ച് കൊണ്ടായിരുന്നു ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളി.കോടതി വിധി കേള്‍ക്കാനായി ജിഷയുടെ അമ്മയും സഹോദരിയും കോടതിയില്‍ എത്തിയിരുന്നു.

കൊലപാതകം, ബലാത്സംഗം, അതിക്രമിച്ച് കയറല്‍, മാരകമായി മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് അസം സ്വദേശിയായിരുന്ന അമിറുള്‍ ഇസ്ലാമിനെതിരെ നേരത്തെ വിചാരണ കോടതിയിലെ വാദത്തില്‍ തെളിഞ്ഞത്.താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് പോലീസ് കൃത്രിമമായി നിര്‍മിച്ച തെളിവുകളാണ് വിചാരണ കോടതി പരിഗണിച്ചതെന്നുമായിരുന്നു അമീറുള്‍ ഇസ്ലാം സമര്‍പ്പിച്ച അപ്പീലിലെ വാദം. 2016 ഏപ്രില്‍ 28നായിരുന്നു നിയമവിദ്യാര്‍ത്ഥിനിയായ ജിഷ പെരുമ്പാവൂരിലെ വീട്ടില്‍ കൊല്ലപ്പെട്ടത്.